താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്‌ 74 പേർ. ജോയി മാത്യുവിന്റെ പത്രിക സൂക്ഷ്‌മപരിശോധനയിൽ തള്ളി. തെരഞ്ഞെടുപ്പ്‌ ആഗസ്‌റ്റ് 15ന്‌

വ്യാഴം വൈകിട്ട്‌ അവസാനിച്ച പത്രികാസമർപ്പണത്തിനുശേഷം നടന്ന സൂക്ഷ്‌മപരിശോധനയിൽ 64 പേർ മത്സരയോഗ്യത നേടി.

New Update
amma

കൊച്ചി: മോഹൻലാൽ ഉൾപ്പെടെ പ്രമുഖരുടെ അഭാവത്തിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്‌ 74 പേർ. 

Advertisment

വ്യാഴം വൈകിട്ട്‌ അവസാനിച്ച പത്രികാസമർപ്പണത്തിനുശേഷം നടന്ന സൂക്ഷ്‌മപരിശോധനയിൽ 64 പേർ മത്സരയോഗ്യത നേടി. ഒന്നിലേറെ സ്ഥാനങ്ങളിലേക്ക്‌ പലരും പത്രിക നൽകിയിട്ടുണ്ട്‌. ഇരുപത്തഞ്ചോളം സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌.


പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മുൻ ഭരണസമിതിയിൽ വൈസ്‌ പ്രസിഡന്റായിരുന്ന ജഗദീഷിനെ കൂടാതെ ശ്വേത മേനോൻ, രവീന്ദ്രൻ എന്നിവർ ഉൾപ്പെടെ ആറുപേരുണ്ട്‌. 31നാണ്‌ പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. തെരഞ്ഞെടുപ്പ്‌ ആഗസ്‌റ്റ് 15ന്‌.


ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ അഞ്ചുപേരാണുള്ളത്‌. അനൂപ്‌ ചന്ദ്രൻ, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ബാബുരാജ്‌ എന്നിവർ. 

രണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ -ഒമ്പതുപേരും ജോയിന്റ്‌ സെക്രട്ടറി–-13, ട്രഷറർ–-9, 11 അംഗ എക്‌സിക്യൂട്ടീവിലെ നാല്‌ വനിതാസംവരണം–- 8, ബാക്കി ഏഴ്‌ സ്ഥാനത്തേക്ക്‌–- 14 പേർ എന്നിങ്ങനെയാണ്‌ മത്സരാർഥികൾ. 


ജോയി മാത്യുവിന്റെ പത്രിക സൂക്ഷ്‌മപരിശോധനയിൽ തള്ളി. കഴിഞ്ഞവർഷം രാജിവച്ചൊഴിഞ്ഞ ഭരണസമിതിയിൽ അംഗങ്ങളായിരുന്ന അൻസിബ, ടിനി ടോം, വിനു മോഹൻ എന്നിവരും വിവിധ സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നു.


11 എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ആറു ഭാരവാഹികളും ഉൾപ്പെടുന്ന 17 അംഗ ഭരണസമിതിയിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌.

Advertisment