എറണാകുളത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര നിരോധിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പരിസരങ്ങളിലും മഴ ശക്തമായതോടെ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.

New Update
rain kochi

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഇടങ്ങളിൽ കനത്ത മഴ. മഴ ശക്തമായി തുടരുന്നതിനാൽ എറണാകുളം ജില്ലയുടെ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര നിരോധിച്ചു. 

Advertisment

ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പരിസരങ്ങളിലും മഴ ശക്തമായതോടെ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 


മുംബൈയിൽ നിന്ന് എത്തിയ ആകാശ എയർ, ഇൻഡിഗോ എന്നിവയും അഗത്തിയിൽ നിന്ന് എത്തിയ അലയൻസ് എയറുമാണ് തിരിച്ചുവിട്ടത്.


അതെസമയം കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. 

കളമശ്ശേരി, ഇടപ്പള്ളി, എംജി റോഡ്, പാലാരിവട്ടം പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി. തോപ്പുംപടിയിൽ നിർത്തിയിട്ടിരുന്ന ബസിനു മുകളിൽ മരം വീണ് അപകടമുണ്ടായി. 

Advertisment