സ്വര്‍ണവിലയില്‍ മാറ്റമില്ല. 73,500ല്‍ താഴെ തന്നെ

ബുധനാഴ്ച 75,000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് ദൃശ്യമായത്

New Update
gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Advertisment

ഗ്രാമിന് 9160 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.

ബുധനാഴ്ച 75,000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് ദൃശ്യമായത്.

മൂന്ന് ദിവസത്തിനിടെ 1700 രൂപയില്‍പ്പരം രൂപയാണ് കുറഞ്ഞത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്.

Advertisment