New Update
/sathyam/media/media_files/2025/07/28/images1468-2025-07-28-19-17-31.jpg)
കൊച്ചി:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മൂവാറ്റുപുഴ ഹോളി മാഗി ചർച്ച് അങ്കണത്തില്‍ വിശ്വാസികളുടെ പ്രതിഷേധം. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
Advertisment
ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വലിയ പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.
മനുഷ്യക്കടത്ത് ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകരുടെ ഒത്താശയോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാർഹവും വേദനാജനകവുമാണെന്ന് സിബിസിഐ പ്രസിഡണ്ടും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ നടപടി പ്രകൃതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.