'പെണ്‍കുട്ടികളുടെ നഗ്നഫോട്ടോ അയച്ച് ഭിഷണി'. ഫുട്‌ബോള്‍ താരം അറസ്റ്റില്‍.ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്‌സി ഫുട്‌ബോള്‍ താരം ഹോബിന്‍ കെ.കെയാണ് അറസ്റ്റിലായത്

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

New Update
images(1485)

കൊച്ചി: പെൺകുട്ടികളുടെ മോർഫ് ചെയ്ത നഗ്‌നഫോട്ടോ ഇൻസ്റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ ബാംഗ്ലൂർ നോർത്ത് എഫ്‌സി ഫുട്‌ബോൾ താരം അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിൻ കെ.കെയെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

കൊല്ലം സ്വദേശി ആയ മുൻകാമുകിയുടെ മോർഫ് ചെയ്ത നഗ്‌ന ഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു എന്നാണ് ഇയാൾക്കെതിരെയുളള കേസ്. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ എറണാകുളം സെക്ഷൻ കോടതിയിലും ഹൈക്കോടതിയിലും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment