സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസ്. മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു വകുപ്പ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കള്‍ക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു.

New Update
kuzhalnadan 8Untitled.jpg

കൊച്ചി: ചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം.

Advertisment

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു വകുപ്പ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കള്‍ക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു. വിജിലന്‍സ് അന്വേഷണത്തിനു പുറമെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.


ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ മാത്യു കുഴല്‍നാടന്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുക.


കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് ഉടന്‍ മാത്യു കുഴല്‍നാടന് കൈമാറും. അതേസമയം, ഏത് അന്വേഷണത്തിനും തയാറാണെന്നും ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Advertisment