/sathyam/media/media_files/2025/08/02/airlink-verteil-2025-08-02-20-46-38.jpg)
കൊച്ചി: എയര്‍ലൈന്‍ വിതരണ രംഗത്തെ ഇന്ത്യന്‍ കമ്പനിയായ വെര്‍ടെയില്‍ ടെക്നോളജീസും, ദക്ഷിണാഫ്രിക്കന്‍ എയര്‍ലൈനായ എയര്‍ലിങ്കും, പുതിയ എന്‍ഡിസി (ന്യൂ ഡിസ്ട്രിബ്യൂഷന്‍ കപ്പാബിലിറ്റി) പങ്കാളിത്തം പ്രഖ്യാപിച്ചു.
ഇതിലൂടെ എയര്‍ലിങ്കിന്റെ എന്‍ഡിസി കണ്ടന്റുകള്‍, വെര്‍ടെയില്‍ ഡയറക്റ്റ് കണക്ട് പ്ലാറ്റ്‌ഫോം വഴി ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭ്യമാക്കും.
വെര്‍ടെയിലിന്റെ ആധുനിക എന്‍ഡിസി-സജ്ജീകരിച്ച വിതരണ സംവിധാനം ഉപയോഗിക്കുന്നതിലൂടെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നിലവിലുള്ള സംവിധാനങ്ങളേക്കാള്‍ കൂടുതല്‍ ലാഭകരവും, സ്വകാര്യതയും ഉള്‍ക്കൊള്ളുന്ന സംവിധാനമാണ് സാധ്യമാകുന്നത്. ഇതുവഴി യാത്രക്കാര്‍ക്കും മികച്ച സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.
ലോകത്തെ മുന്‍നിര എന്‍ഡിസി അഗ്രിഗേറ്ററായ വെര്‍ടെയില്‍, എയര്‍ലിങ്കിന്റെ എന്‍ഡിസി വിതരണത്തെ കൂടുതല്‍ വിപുലീകരിച്ച്, ട്രാവല്‍ ഏജന്റുമാര്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ വ്യക്തതയുള്ള, കാര്യക്ഷമതയുള്ള ബുക്കിങ് അനുഭവം സാധ്യമാക്കുന്നു.
എയര്‍ലിങ്കുമായി പങ്കാളിയാവുന്നത് വളരെ അഭിമാനകരമാണ്, ലോകത്തെ ഏറ്റവും സമഗ്രമായ വിതരണ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ പങ്കാളിത്തം അതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണെന്നും വെര്‍ടെയില്‍ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ജെറിന്‍ ജോസ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലുടനീളമുള്ള എന്‍ഡിസി മാറ്റത്തിന് എയര്‍ലിങ്ക് നേതൃത്വം നല്‍കുകയാണ്. വെര്‍ടെയില്‍ പോലുള്ള ആഗോള എന്‍ഡിസി നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ, ട്രാവല്‍ ഏജന്റുമാര്‍ക്ക് ആധുനികവും പ്രസക്തവുമായ കണ്ടന്റ് കൂടുതല്‍ ഫലപ്രദമായ വിതരണ പ്ലാറ്റ്ഫോമുകള്‍ വഴി നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് എയര്‍ലിങ്കിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ കാതറിന്‍ വേഹ്ലന്‍ പറഞ്ഞു.
അമ്പതിലധികം ആഗോള എയര്‍ലൈനുകളും പതിനായിരത്തിലധികം ട്രാവല്‍ ഏജന്‍സികളും ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് വെര്‍ടെയില്‍. ഐഎടിഎയുടെ എന്‍ഡിസി സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമാക്കി ട്രാവല്‍ സെയ്‌ലര്‍മാരുമായി എയര്‍ലൈന്‍സുകള്‍ നേരിട്ട് കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നതിലാണ് വെര്‍ടെയിലിന്റെ പ്രത്യേകത.