എം.ആര്‍.അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര. ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

New Update
highcourt

കൊച്ചി: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

Advertisment

ആരോഗ്യ പ്രശ്‌നം കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്‍കി. നടപടി ആവര്‍ത്തിക്കരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയില്‍ വിശദീകരണം നല്‍കി.

സ്വാമി അയ്യപ്പന്‍ റോഡ് വഴി മറ്റാരെങ്കിലും അനധികൃതമായി യാത്ര ചെയ്‌തോ എന്നതില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ദേവസ്വം ബോര്‍ഡും കോടതിയില്‍ വിശദീകരണം നല്‍കി. 

Advertisment