വിയുടെ റെഡ്എക്സ് ആനുകൂല്യങ്ങള്‍ ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിലേക്കും. മുഴുവന്‍ കുടുംബത്തിനും അന്താരാഷ്ട്ര റോമിങ് ആസ്വദിക്കാം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
vi

കൊച്ചി: ട്രാവല്‍ ലോഞ്ചിലേക്കുള്ള പ്രവേശനംഅന്താരാഷ്ട്ര റോമിങ്നെറ്റ്ഫ്ളിക്സ്ആമസോണ്‍ പ്രൈംജിയോ ഹോട്ട്സ്റ്റാര്‍സ്വിഗ്ഗി വണ്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന റെഡ്എക്സ് ഇനി മുതല്‍ ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും ലഭ്യമാക്കാന്‍ മുന്‍നിര ടെലികോം സേവന ദാതാവായ വി തീരുമാനിച്ചു. 

Advertisment

പ്രീമിയം ആനുകൂല്യങ്ങള്‍ക്ക് ഒപ്പം പരിധിയില്ലാത്ത 4ജി, 5ജി ഡാറ്റയും അന്താരാഷ്ട്ര റോമിങും ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏക ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനാണിത്.  പ്രാഥമിക ഉപഭോക്താവിനോടൊപ്പം മറ്റുള്ള ഉപഭോക്താക്കള്‍ക്കും അതേ അളവിലെ ഡാറ്റാ ആനുകൂല്യങ്ങള്‍ നല്‍കുന്ന ആദ്യ പദ്ധതിയാണ് ഇതിലൂടെ വി അവതരിപ്പിച്ചിട്ടുള്ളത്. 

രണ്ട് അംഗങ്ങള്‍ക്കായി പ്രതിമാസം 1601 രൂപ എന്ന ഏറ്റവും ആകര്‍ഷകമായ നിരക്കിലാണ് ഇതു ലഭ്യമാക്കുന്നത്. ഒരാള്‍ക്ക് 299 രൂപ നിരക്കില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന അംഗങ്ങള്‍ക്കെല്ലാം ഒരേ ആനുകൂല്യങ്ങളും ലഭിക്കും.

 

Advertisment