ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ, 12 ലക്ഷം യൂണിറ്റുകൾ വിറ്റു

New Update
toyota

കൊച്ചി: ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകലാണ് വിറ്റഴിക്കപ്പെട്ടത്.

Advertisment

2005 ലാണ് ടൊയോട്ട ഇന്നോവ ആദ്യമായി ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഉറച്ച നിർമ്മാണ നിലവാരം, ദീർഘയാത്രകളിൽ സുഖകരമായ യാത്ര, മികച്ചതും, വിശ്വസനീയവുമായ എഞ്ചിൻ എന്നിവ ജനങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നൽകി. തുടർന്ന് 2016 ൽ ഇന്നോവ ക്രിസ്റ്റയും 2022 ൽ ഇന്നോവ ഹൈക്രോസും വന്നു. 

രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ഹൈക്രോസ് എംപിവികളാണ് നിരത്തുകളില്‍ ഇറങ്ങിയത്. ഏറ്റവും സുഖപ്രദമായ യാത്ര, ഡ്രൈവിങ്, വിശാലമായ സൗകര്യങ്ങള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണെന്നു ടൊയോട്ട അവകാശപ്പെടുന്നു.

 “കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൊയോട്ട ഇന്നോവക്കു  ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ സാധിച്ചിട്ടുണ്ട്. വിശാലമായ ഇന്റീരിയറുകൾ, കരുത്തുറ്റ നിർമ്മാണ നിലവാരം, സുഗമമായ ഡ്രൈവിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മാതൃകാ ഉൽപ്പന്നണ്  ഇന്നോവ.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും പ്രിയപ്പെട്ടതുമായ എംപിവികളിൽ ഒന്നാണ് ഇന്നോവയെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് വരീന്ദർ വാധ്വ പറഞ്ഞു

Advertisment