കൊച്ചി: പ്രകൃതിരമണീയമായ കടമക്കുടി ദ്വീപസമൂഹത്തെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനായുള്ള സുസ്ഥിര വിനോദസഞ്ചാര വികസന സെമിനാറിന് ആഗസ്റ്റ് 12ന് തുടക്കമാകും.
'കടമക്കുടി - വൈവിധ്യങ്ങളുടെ ദ്വീപുകൾ: ഹൃദ്യവും സുസ്ഥിരവുമായ ടൂറിസത്തിനായുള്ള ഒരു കാഴ്ചപ്പാട്' എന്ന പേരിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
രാവിലെ 10.30 ന് ബോൾഗാട്ടി റോ-റോ ജെട്ടിയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് "കടമക്കുടി കാഴ്ചകൾ" എന്ന പേരിൽ ബോട്ട് യാത്ര സംഘടിപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷത വഹിക്കും. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ സ്വാഗതം ആശംസിക്കും. ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് ആമുഖപ്രസംഗം നടത്തും.
മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിഎസ് അക്ബർ, ജിഡ സെക്രട്ടറി രഘുരാമൻ, കൊച്ചി മെട്രോ പൊളിറ്റൻ കൗൺസിൽ സെക്രട്ടറി ബെനഡിക് ഫെർണാണ്ടസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി കാശിവിശ്വനാഥൻ, കൊച്ചി മെട്രോ ചീഫ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ , ടൂറിസം സംരംഭകൻ ജോസ് കുട്ടൻ, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് തുടങ്ങിയവർ പങ്കെടുക്കും.
ബുധനാഴ്ച (ആഗസ്റ്റ് 13 ) രാവിലെ 10 ന് ടൂറിസത്തിൻ്റെ എല്ലാ തലങ്ങളിലുമെത്തുന്ന വികസന സെമിനാർ കോതാട് നിഹാര റിസോർട്ടിൽ നടക്കും. മേഖലയിലെ പ്രമുഖർ പങ്കെടുക്കും.