New Update
/sathyam/media/media_files/AvJkqc8I2Q05q8rJ10JU.jpg)
കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിന്റെ ഹർജി തള്ളി കോടതി.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നൽകിയ പത്രിക തള്ളിയതിനെതിരെ, സാന്ദ്ര നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
Advertisment
എറണാകുളം സബ് കോടതിയുടേതാണ് നടപടി. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്ര തോമസിന് മത്സരിക്കാന്‍ സാധിക്കില്ല.
"വിധി നിരാശാജനകം, അപ്രതീക്ഷിതം. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികൾ സ്വീകരിക്കും".- എന്നാണ് സാന്ദ്ര തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ബൈലോ പ്രകാരം നിർദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക വരണാധികാരി തള്ളിയത്.