New Update
/sathyam/media/media_files/2025/08/14/photos13-2025-08-14-01-23-14.jpg)
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി എഞ്ചിനീയറിങ് വിദ്യാർഥികൾ പിടിയിൽ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വിദ്യാര്‍ഥികളെയാണ് എംഡിഎംഎയുമായി പിടികൂടിയത്.
Advertisment
കുസാറ്റിലെ സിവില്‍ എഞ്ചിനീയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ , ആല്‍വിന്‍ എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്നും 10.5 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.
വില്‍പനയ്ക്കായാണ് ഇവര്‍ ലഹരി മരുന്ന് എത്തിച്ചത് എന്നാണ് വിവരം. രണ്ടുവര്‍ഷമായി ലഹരി വില്പനയില്‍ ഇരുവരും സജീവമാണെന്നാണ് റിപ്പോര്‍ട്ട്.
കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരി കച്ചവടം. ബംഗളൂരുവില്‍നിന്നാണ് വിദ്യാര്‍ഥികള്‍ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് വിവരം.
ഡാന്‍സാഫും ലഹരിവിരുദ്ധ സ്‌ക്വാഡും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്.