'അമ്മ'യുടെ തലപ്പത്തേക്ക് വനിതകള്‍ വന്നതില്‍ സന്തോഷം, മലയാള സിനിമക്ക് നല്ലകാലം വരാന്‍ പോകുന്നതിന്റെ സൂചന. ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും: മന്ത്രി സജി ചെറിയാന്‍

ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും.

New Update
saji cherian11

കൊച്ചി: അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ വന്നതില്‍ സന്തോഷമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സിനിമയെ സ്‌നേഹിക്കുന്നവര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചു.

Advertisment

ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. മാറ്റത്തിന്റെ തുടക്കമാകട്ടെ, പുതിയ ഭാരവാഹികള്‍ക്ക് വിജയാശംസകളും നേര്‍ന്നു.

നമ്മുടെ സിനിമാ കോന്‍ക്ലേവിന്റെ തുടര്‍ച്ചയായി സിനിമാ രംഗത്ത് മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നതിന്റെ തെളിവായിട്ടാണ് അമ്മ തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. ഒരു നല്ല കാലം മലയാള സിനിമക്ക് വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്.

പുരുഷന്മാര്‍ മോഷമായതുകൊണ്ടല്ല, ഇത്രയും കാലം പുരുഷന്മാര്‍ ഭരിച്ചു.

ഇനി സ്ത്രീ ഭരണം വരട്ടെ. പുരുഷ ഭൂരിപക്ഷമുള്ള അമ്മയില്‍ പുരുഷന്മാര്‍ ഇത്രയും മിടുക്കികളായ വനിതകളെ തെരഞ്ഞെടുത്തതില്‍ മുന്‍ പ്രസിഡന്റ് മോഹന്‍ലാലും മമ്മൂട്ടിയും ചെയ്തത് വളരെ നല്ല കാര്യമാണ്.

അവരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഇത് സംഭവിച്ചത്,' സജി ചെറിയാന്‍ പറഞ്ഞു.

Advertisment