എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ജഡത്തിനു ദിവസങ്ങളുടെ പഴക്കം

മലയാറ്റൂർ ഡിവിഷന്റെ ഭാഗത്ത് നിന്നും ദിവസങ്ങൾക്ക് മുമ്പ് ആനകൾ ഒഴുക്കിൽപ്പെട്ടതായി വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

New Update
ELEPHANT

കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലരയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്.

Advertisment

തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ജഡം അഴുകിയ നിലയിലാണ്. ദിവസങ്ങൾ പഴക്കമുള്ളതാണെന്നാണ് മനസിലാക്കുന്നത്.

വനംവകുപ്പ് അധികൃതർ എത്തിയ ശേഷം തുടർനടപടി സ്വീകരിക്കും. മലയാറ്റൂർ ഡിവിഷന്റെ ഭാഗത്ത് നിന്നും ദിവസങ്ങൾക്ക് മുമ്പ് ആനകൾ ഒഴുക്കിൽപ്പെട്ടതായി വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

Advertisment