മൂന്നുദിവസമായി കനത്ത മഴ. നീരൊഴുക്ക്‌ വർധിച്ചതിനാൽ ഇടമലയാർ അണക്കെട്ട് നറയുന്നു. ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഈ അളവിലെത്തിയാൽ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്കൊഴുക്കും. തിങ്കൾ വൈകിട്ട് വീണ്ടും ജലനിരപ്പ് ഉയർന്ന് 162.3 മീറ്ററിലെത്തി. 

New Update
images (1280 x 960 px)(119)

കോതമംഗലം : വൃഷ്ടിപ്രദേശത്ത് മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴയിൽ നീരൊഴുക്ക്‌ വർധിച്ചതിനാൽ ഇടമലയാർ അണക്കെട്ട് നിറഞ്ഞതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 

Advertisment

തിങ്കൾ രാവിലെ ജലനിരപ്പ് 162 മീറ്റർ പിന്നിട്ടതോടെയാണ്‌ മുന്നറിയിപ്പ്. 169 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 163.5 മീറ്ററാണ് ഇപ്പോൾ റൂൾ കർവ്. 


ജലനിരപ്പ് ഈ അളവിലെത്തിയാൽ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്കൊഴുക്കും. തിങ്കൾ വൈകിട്ട് വീണ്ടും ജലനിരപ്പ് ഉയർന്ന് 162.3 മീറ്ററിലെത്തി. 


ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നാൽ 162.5 മീറ്ററിൽ ഓറഞ്ച്, 163 മീറ്ററിൽ റെഡ് അലർട്ട്‌ എന്നിവ നൽകും. ജലസംഭരണിയിൽ മുഴുവൻസമയവും വൈദ്യുതോൽപ്പാദനവുമുണ്ട്.

Advertisment