/sathyam/media/media_files/2025/08/20/rajeev-minister-2025-08-20-01-13-14.jpg)
കൊച്ചി: ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന കരുമാല്ലൂര്‍ ഖാദി സാരിയുടേയും അഡ്വക്കേറ്റ്‌സ് കോട്ടിന്റെയും വിപണനോദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന സ്വദേശി 2.0 ഫാഷന്‍ ഷോയിലായിരുന്നു 'സര്‍പ്രൈസ് എന്‍ട്രി' ആയി മന്ത്രി പി.രാജീവ് റാമ്പിലൂടെ നടന്നത്.
ഖാദി പഴയ ഖാദിയല്ലെന്നും ഇന്ന് ഏത് ഡിസൈനിലും ഖാദി വസ്ത്രങ്ങള്‍ ലഭിക്കുമെന്നും വിപണനോദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.
കരുമാല്ലൂര്‍ ഖാദി സാരികള്‍ക്ക് ജിയോ ടാഗ് ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ലോകോത്തര ബ്രാന്റുകളോട് കിടപിടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ ഖാദി വസ്ത്രങ്ങള്‍ യുവ തലമുറ നല്ല രീതിയില്‍ സ്വീകരിക്കുന്നുണ്ട്.
ഓണക്കാലത്ത് പുതിയ ട്രെന്റുകളിലുള്ള വസ്ത്ര വൈവിധ്യങ്ങളാണ് ഖാദി ബോര്‍ഡ് വിപണിയിലെത്തിക്കുന്നതെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.
സെന്റ് തെരേസാസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കരുമാല്ലൂര്‍ ഖാദി സാരികളുടെയും അഡ്വക്കേറ്റ്‌സ് കോട്ടിന്റെയും വിപണനോദ്ഘാടനം യഥാക്രമം സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫിനും സ്റ്റേറ്റ് അറ്റോണി അഡ്വ. എന്‍. മനോജ് കുമാറിനും നല്‍കി മന്ത്രി നിര്‍വഹിച്ചു.
കളമശേരി മണ്ഡലത്തിലെ കരുമാല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന കരുമാല്ലൂര്‍ ഖാദി സാരികള്‍ പൂര്‍ണമായും കൈ കൊണ്ടാണ് നിര്‍മ്മിക്കുന്നത്.
വിവിധങ്ങളായ ഡിജിറ്റല്‍ പ്രിന്റിംഗ് കൂടി പൂര്‍ത്തിയാകുന്നതോടെ പ്രീമിയം നിലവാരത്തിലുള്ള വസ്ത്രമായി മാറും.