കേരളത്തിലെ ഏറ്റവും വലിയതും വിലയേറിയതുമായ സെലിബ്രിറ്റി അപ്പാർട്ട്മെന്‍റ് വാങ്ങി നിവിൻ പോളി ? 15,000 ചതുരശ്ര അടി അപ്പാർട്ട്മെന്‍റിന്‍റെ വില 15 കോടി രൂപയോ ? നിവിൻ പോളി 2.0: രണ്ടാം വരവ് ആഡംബര പൂർണം

സ്വകാര്യ ഡെക്ക്, തടസങ്ങളില്ലാത്ത ബാക്ക് വാട്ടർ കാഴ്‌ച, പരമമായ സ്വകാര്യത - എല്ലാം ഒന്ന്ചേർന്ന് കൊച്ചിയിലെ ഏറ്റവും ആഡംബരപൂർണമായ വീടാണിതെന്നാണ് വിവരണം.

New Update
nivin poly appartment-2

കൊച്ചി: സ്ക്രീൻ ജീവിതത്തിൽ രണ്ടാം വരവിനൊരുങ്ങുന്ന നിവിൻ പോളിയുടെ ഓഫ്‌സ്ക്രീൻ ജീവിതവും വലിയ മാറ്റത്തിലേക്ക് പോകുന്നുവെന്ന ചർച്ചകള്‍ സജീവമാകുന്നു.


Advertisment

കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് വൃത്തങ്ങളിൽ പ്രചരിക്കുന്ന വാർത്തകള്‍ പ്രകാരം, നടൻ തേവരയിൽ 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വിശാലമായ വാട്ടർ‌ഫ്രണ്ട് അപ്പാർട്ട്മെന്‍റ് 15 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് സൂചന. ഇത് സത്യമാണെങ്കിൽ, മലയാള സിനിമാ താരങ്ങളുടെ ഏറ്റവും ആഡംബരപൂർണമായ വാസസ്ഥലത്തിന്‍റെ ഉടമയാകും നിവിൻ പോളി. 


കേരളത്തിലെ അതിസമ്പന്നർക്കായി കല്യാൺ ഡെവലപ്പേഴ്‌സ് രൂപകൽപ്പന ചെയ്‌ത എക്‌സ്‌ക്ലൂസീവ് പ്രോജക്റ്റിന്‍റെ ഭാഗമാണ് ഈ വസതി എന്ന് പറയപ്പെടുന്നു. സ്വകാര്യ ഡെക്ക്, തടസങ്ങളില്ലാത്ത ബാക്ക് വാട്ടർ കാഴ്‌ച, പരമമായ സ്വകാര്യത - എല്ലാം ഒന്ന്ചേർന്ന് കൊച്ചിയിലെ ഏറ്റവും ആഡംബരപൂർണമായ വീടാണിതെന്നാണ് വിവരണം.

nivin poly appartment

കിംവദന്തികൾ ശരിയാണെങ്കിൽ, ഇത് ഒരു മോളിവുഡ് താരത്തിന്‍റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഒറ്റ അപ്പാർട്ട്മെന്‍റ് ആണെന്നത് മാത്രമല്ല, മലയാളത്തിലെ യുവതാരങ്ങൾ ഇതുവരെ വാങ്ങിയതിൽ വച്ച് ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്‍റുമായിരിക്കും.


പലരും തന്‍റെ കരിയറിൽ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഒരു നടനെ സംബന്ധിച്ചടുത്തോളം ഈ നീക്കവും ഏറ്റവും മികച്ചതാണെന്നാണ് പറയപ്പെടുന്നത്. ബേബി ഗേൾ, സർവ്വം മായ - ദി ഗോസ്റ്റ് സ്റ്റോറി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെൻസ് എന്നീ ചിത്രങ്ങള്‍ നടന്‍റെതായി വരാനിരിക്കുന്നപ്പോൾ, നിവിൻ സ്‌ക്രീനിലും സ്‌ക്രീനിന് പുറത്തും തന്‍റെ തിരഞ്ഞെടുപ്പുകൾ കരുതലോടെ മാത്രം നടത്തുന്ന ആളാണെന്നാണ് പലരും പറയുന്നത്.


സ്ക്രിപ്റ്റുകളുടെ കാര്യത്തിൽ മാത്രമല്ല, ജീവിതശൈലിയിലും നിവിൻ സെലക്ടീവാണെന്നാണ് നടനുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

വസ്തുതയായാലും  ഊഹാപോഹങ്ങളായാലും ഈ കഥ ഒരുകാലത്ത് എല്ലാവരുടെയും അടുത്ത വീട്ടിലെ പയ്യനായിരുന്ന നിവിൻ പോളി എന്ന നടന്‍റെ കഠിനാധ്വാനത്തിന്‍റയും വളർച്ചയുടെയും കൂടി കഥയാണ്.

Advertisment