New Update
/sathyam/media/media_files/2025/08/20/vedan-2025-08-20-17-31-23.jpg)
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെയാണ് വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം.
Advertisment
കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് തിങ്കളാഴ്ച വരെ സാവകാശം നല്‍കി. കേസ് ഇനി പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുത് എന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.
പരാതിക്കാരിക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് വിശാദത്തിലായെന്നും അതിന്റെ ചികിത്സയില്‍ കഴിയേണ്ട സാഹര്യം ഉണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകളൊന്നും ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷകക്ക് കഴിയുന്നില്ലെന്നാണ് വേടന്റെ അഭിഭാഷകന്‍ എതിര്‍വാദമായി ഉന്നയിച്ചത്. കൂടുതല്‍ വാദങ്ങളും തെളിവുകളും ഹാജരാക്കാനാണ് തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചത്.