/sathyam/media/media_files/2025/08/21/images-1280-x-960-px197-2025-08-21-07-15-37.jpg)
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കുട്ടത്തിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരന്‍.
തന്നെ കുറിച്ച് മോശമായ രീതിയില്‍ പ്രചാരണം നടത്തിയെന്നും, സാമൂഹിക മാധ്യമത്തിലൂടെ തന്നോട് മോശമായി പെരുമാറിയെന്നുമാണ് ഹണി ഭാസ്‌കറിന്റെ ആരോപണം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതില്‍ ഷാഫി പറമ്പില്‍ എംപിക്ക് വലിയ പങ്കുണ്ടെന്നും പോസ്റ്റ് ആരോപിക്കുന്നു.
പാലക്കാട് എംഎല്‍എയ്ക്ക് എതിരായ പരാതികള്‍ എവിടെയും എത്താതെ പോകുകയാണെന്നും എഴുത്തുകാരി പറയുന്നു.
രാഹുലിന്റെ സൗഹൃദ സംഘങ്ങളില്‍ തന്നെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പിന്നീട് അറിഞ്ഞിരുന്നു. ഇക്കാര്യം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് തന്നോട് പറഞ്ഞത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയവരില്‍ യൂത്ത് കോണ്‍ഗ്രസ് വനിത പ്രവര്‍ത്തര്‍ ഉണ്ടെന്ന സൂചനയും എഴുത്തുകാരി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഇരയാക്കിയ നിരവധി പേരെ അറിയാം എന്നും ഹണി ഭാസ്‌കരന്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു.