രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; പരാതികള്‍ പരിശോധിക്കാന്‍ സമിതി

ലൈംഗിക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന നേരിടുന്ന എം മുകേഷ് ഉള്‍പ്പെടെ എംഎല്‍എ സ്ഥാനത്ത് തുടരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്

New Update
Rahul Mamkootathil

കൊച്ചി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട്.

Advertisment

പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കിയിരുന്നു.

എന്നാല്‍ പാലക്കാട് എംഎല്‍എ ആയ രാഹുല്‍ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ.

ലൈംഗിക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന നേരിടുന്ന എം മുകേഷ് ഉള്‍പ്പെടെ എംഎല്‍എ സ്ഥാനത്ത് തുടരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

സംഘടനാ പരമായി നടപടി എടുത്തു എന്ന വാദം ഉയര്‍ത്തി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

 അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

Advertisment