വ്യോമയാന ഉച്ചകോടി പുതിയ നിക്ഷേപ സാധ്യതകൾ തുറന്നു നൽകും : മന്ത്രി പി.രാജീവ്

ഫിക്കിയുടെ സഹകരണത്തോടെ സിയാലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച വ്യോമയാന ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
p rajeev minister3

കൊച്ചി: വ്യോമയാന ഉച്ചകോടി പുതിയ നിക്ഷേപ സാധ്യതകൾ തുറന്നു നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. 

Advertisment

ഫിക്കിയുടെ സഹകരണത്തോടെ സിയാലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച വ്യോമയാന ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സ്വഭാവത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഉച്ചകോടിയാണിത്. പ്രവർത്തനക്ഷമമായ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. 

ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഈ സാധ്യതകളെല്ലാം ഉപയോഗിച്ചുകൊണ്ട് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ആണ് സംസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment