'അന്ന് തുറന്ന് പറയാതിരുന്നത് ഭയന്നിട്ട്', രാഹുലിന് മറുപടിയുമായി അവന്തിക

രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ടത്

New Update
43565

കൊച്ചി: വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്നേയുള്ള ശബ്ദസന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക.

തനിക്ക് ഇപ്പോഴും പേടിയുണ്ടെന്നും അവന്തിക പറയുന്നു.

Advertisment

'അന്ന് ഭയന്നിട്ടാണ് ഒന്നും തുറന്ന് പറയാതിരുന്നത്. എനിക്ക് പേടിയുണ്ട്. ഇപ്പഴും എനിക്ക് ടെന്‍ഷനാണ്. വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്നേ നടത്തിയ സംഭാഷണമാണ്.

 റിപ്പോര്‍ട്ടറോട് എല്ലാം തുറന്ന് സംസാരിക്കുകയായിരുന്നു. മുന്നേയുള്ള സംസാരം വെച്ചുകൊണ്ട് ആര്‍ഗ്യുമെന്റ് ചെയ്യുന്നതെന്താണെന്നുള്ളത് മനസിലാകുന്നില്ല.

ഇതൊക്കെ വെളിപ്പെടുത്തിയതിന് ശേഷവും എനിക്കെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്.

നടിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ ദുരനുഭവം തുറന്നു പറയാന്‍ തീരുമാനിച്ചു. ഇപ്പോഴും രാഹുലിന് വെല്ലുവിളിയുടെ സ്വരമാണ്'', അവന്തിക പറഞ്ഞു.

രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ടത്.

തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാല്‍ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താന്‍ ജീവിക്കുന്നതെന്നും അത് തുറന്നു പറയാനുള്ള ധൈര്യമുണ്ടെന്നും രാഹുല്‍ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തില്‍ പറയുന്നു

Advertisment