/sathyam/media/media_files/2025/08/21/shafi-parambil-rahul-mankoottathil-2025-08-21-16-12-23.jpg)
കൊച്ചി: കാമഭ്രാന്ത് മൂത്ത് നാട്ടിലും പാര്‍ട്ടിയിലും പൊതുരംഗത്തുമുള്ള കണ്ണില്‍കണ്ട പെണ്ണുങ്ങളുടെയൊക്കെ ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചത് പുറത്തുവന്നതോടെ രാജി ആവശ്യപ്പെട്ട സ്വന്തം നേതാക്കള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവുമായി രാഹുല്‍ ടീം രംഗത്ത്.
വന്‍ പിആര്‍ സന്നാഹങ്ങള്‍ ഒരുക്കിയാണ് കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ്, ഷാനിമോള്‍ ഉസ്മാന്‍ എക്സ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം അരങ്ങേറുന്നത്.
പല പെണ്‍കുട്ടികള്‍ക്കും അയച്ച അശ്ലീല സന്ദേശങ്ങളെക്കാളും ചില പെണ്‍കുട്ടികളോട് കാണിച്ച ക്രൂരതകളേക്കാളും ഗുരുതരമായ സൈബര്‍ ആക്രമണങ്ങളാണ് ഉമാ തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരുകൂട്ടം മാഫിയ സംഘം ഹൈജാക്ക് ചെയ്യുന്ന വിധത്തിലാണ് നിലവിലത്തെ കാര്യങ്ങള്‍. രണ്ട് പെണ്‍കുട്ടികള്‍ക്ക് 'അവിഹിത ഗര്‍ഭം', സ്വന്തം നേതാവിന്‍റെ കുടുംബത്തില്‍ 'പ്രണയച്ചതി' ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കാരണക്കാരനായ ആളെ ന്യായീകരിക്കാനാണ് ഈ വിധം സൈബര്‍ ആക്രമണം എന്നതാണ് അതീവ ഗുരുതരം.
രാഹുല്‍ രാജിവയ്ക്കണമെന്ന് നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, അതിനെ പിന്തുണച്ച രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും ആക്രമണമുണ്ട്.
സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പിന്തുണയ്ക്കുന്നവരാണെന്നാണ് ആരോപണം. മുതിര്‍ന്ന നേതാക്കളെ പോലും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള നീക്കമായും ഇതിനെ കാണുന്നു.