രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ദോസ് കുന്നപ്പള്ളിയും വരുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടാകില്ല. പാലക്കാടും പെരുമ്പാവൂരും യുവ മുഖങ്ങളെ പരിഗണിക്കുന്നു. പ്രതിഛായയുള്ളവര്‍ക്ക് മാത്രം പരിഗണന !

രാഹുലിനെ മല്‍സരിപ്പിക്കേണ്ടതില്ലെന്ന് ഇതിനോടകം തന്നെ ധാരണ ആയിട്ടുണ്ട്. അതിനൊപ്പം എല്‍ദോസിനെയും മാറ്റിനിര്‍ത്താനാണ് പാര്‍ട്ടിയിലെ ആലോചന.

New Update
rahul mankoottathil eldos kunnappally
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: സ്ത്രീ വിഷയങ്ങളിലൂടെ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടാകില്ല. 

Advertisment

രാഹുലിനെ മല്‍സരിപ്പിക്കേണ്ടതില്ലെന്ന് ഇതിനോടകം തന്നെ ധാരണ ആയിട്ടുണ്ട്. അതിനൊപ്പം എല്‍ദോസിനെയും മാറ്റിനിര്‍ത്താനാണ് പാര്‍ട്ടിയിലെ ആലോചന.


ഈ സാഹചര്യത്തില്‍ പാലക്കാട് സീറ്റില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യറെയും വിടി ബല്‍റാമിനെയും പരിഗണിച്ചേക്കും. 


vt balram sandeep warrier

പെരുമ്പാവൂര്‍ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള ജിന്‍റോ ജോണ്‍, മനോജ് മൂത്തേടന്‍ പോലുള്ള യുവനേതാക്കളെ പരിഗണിക്കാനാണ് ആലോചന.

കോവളം എംഎല്‍എ എം വിന്‍സെന്‍റിനെതിരെ പീഡനക്കേസും അറസ്റ്റും ഉണ്ടായെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിച്ച് വിജയിച്ചുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ തര്‍ക്കമില്ല.

ഡസന്‍ കണക്കിന് യുവതികളുടെ പരാതികളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. 


അതിനു പുറമെയാണ് ഇന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നിയമസഭാ കക്ഷിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. 


ഇതോടെ രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്താണ്. അതിനാല്‍ തന്നെ രാഹുലിനെ ന്യായീകരിക്കേണ്ട ബാധ്യതയും ഇനി കോണ്‍ഗ്രസിനില്ല.

Advertisment