പാലിയേക്കരയിൽ ടോൾപിരിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

ജസ്റ്റിറ്റ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്‌ ടോൾ പിരിവിന് അനുമതി നിഷേധിച്ചത്

New Update
1001200132

കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ടോൾ നിർത്തലാക്കിയ ഉത്തരവ് സെപ്റ്റംബർ ഒൻപത് വരെ നീട്ടി.

Advertisment

മണ്ണുത്തി - ഇടപ്പള്ളി പാതയിലെ തകർച്ച പരിഹരിച്ചെന്ന ദേശിയപാത അതോറിറ്റിയുടെ വാദം കോടതി തള്ളി. ജസ്റ്റിറ്റ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്‌ ടോൾ പിരിവിന് അനുമതി നിഷേധിച്ചത്

ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സർവീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകിയത്.

 ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത് വാഹനങ്ങൾ വഴിതിരിച്ചു വിട്ടു കൊണ്ടാണ്. എന്നാൽ ഇത് വീണ്ടും ജനങ്ങളെ പ്രയാസത്തിലേക്ക് നയിക്കുമെന്നായിരുന്നു മൂന്നംഗ സമിതി ഹൈക്കോടതിയിൽ അറിയിച്ചത്

Advertisment