ഏറ്റവും മികച്ച കാർഷിക രീതികളും ഏറ്റവും കഴിവുറ്റ കർഷകരെയും വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. കർഷകരും കാർഷിക മേഖലയും സമൂഹത്തിൻ്റെ നട്ടെല്ല്: പൃഥ്വിരാജ്

അത്തരമൊരു സാഹചര്യത്തിൽ, ഏറ്റവും മികച്ച കാർഷിക രീതികളും ഏറ്റവും കഴിവുറ്റ കർഷകരെയും വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

New Update
photos(5)

കൊച്ചി: രാഷ്ട്രീയവും സിനിമയുമെല്ലാം വാർത്തകളിൽ നിറയുന്ന ഈ കാലഘട്ടത്തിൽ, കർഷകരെയും കാർഷിക മേഖലയെയും കേന്ദ്രീകരിച്ച് മണ്ഡലത്തിൽ ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് ചലച്ചിത്രതാരം പൃഥ്വിരാജ്.

Advertisment

ചാക്കോളാസ് പവലിയനിൽ ആരംഭിച്ച കളമശ്ശേരി കാർഷിക കോത്സവത്തിൻ്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും സാമൂഹികവും സാമ്പത്തികവുമായ ഘടനയുടെ നാഴികക്കല്ല് കർഷകരും കാർഷിക വൃത്തിയുമാണ്. 


കാർഷിക മേളകൾ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. കൃഷിക്ക് അനുയോജ്യമായ ഭൂമി കുറഞ്ഞു വരികയും ജനസാന്ദ്രത കൂടുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. 

അത്തരമൊരു സാഹചര്യത്തിൽ, ഏറ്റവും മികച്ച കാർഷിക രീതികളും ഏറ്റവും കഴിവുറ്റ കർഷകരെയും വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ കാർഷിക മേള അതിനൊരു വഴികാട്ടിയാവട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു. 


കടമ്പൻ മൂത്താൻ കൊണ്ടുവന്ന പെരിയാറിലെ വെള്ളം പ്ലാവിൻ തൈയ്യിലേക്ക് ഒഴിച്ചാണ് കാർഷികമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. 


വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ഭവന നിർമ്മാണ പദ്ധതിയായ സ്നേഹ വീടിൻ്റെ താക്കോൽദാനവും ചടങ്ങിൽ പൃഥ്വിരാജ് നിർവഹിച്ചു. 

പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ പൂർത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോലുകളാണ് ചടങ്ങിൽ കൈമാറിയത്. വീടിൻ്റെ ഉടമകളായ കരുമാലൂർ തട്ടാംപടിയിൽ അംബിക ശ്രീധരൻ, ഏലൂർ പാതാളം കുരീ ക്കാട്ടിൽ വീട്ടിൽ ലൈല ബഷീർ എന്നിവർ പൃഥ്വിരാജിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. 

Advertisment