/sathyam/media/media_files/2025/08/29/1001207112-2025-08-29-07-47-19.jpg)
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വളരെ അഗ്രസ്സിവായ വാർത്തകൾ ചെയ്ത റിപ്പോർട്ടർ ടി വിയെ പ്രതിസന്ധിയിലാക്കി ചാനലിലെ മുൻ മാധ്യമ പ്രവർത്തകയുടെ ആരോപണം.
ചാനൽ ഡസ്കിൽ ജോലി ചെയ്യവേ മുതിർന്ന മാധ്യമ പ്രവർത്തകനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്നാണ് മാധ്യമ പ്രവർത്തക ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ പരാതി നൽകരുതെന്നു ചിലർ ആവശ്യപ്പെട്ടെന്നും അതുകൊണ്ട് പരാതി നൽകിയില്ലെന്നും മുൻ മാധ്യമ പ്രവർത്തക പറയുന്നു.
തുടർന്ന് പരാതി നൽകാതെ ചെറിയ മറുപടി നൽകി താൻ ബ്യൂറോയിലേക്ക് മടങ്ങിയെന്നും പിന്നിട് ഒന്നര മാസത്തിന് ശേഷം മെഡിക്കൽ എമർജൻസി ലിവ് നൽകാത്തതിനെ തുടർന്ന് രാജി വച്ചു എന്നുമാണ് കുറിപ്പിൽ ഉള്ളത്.
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന സംഭവത്തിലെ ആരോപണ വിധേയൻ ചാനൽ ഡസ്കിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകനാണ്.
ചാനലിലെ ഏറ്റവും സ്വാധിനമുള്ള രണ്ട് പ്രധാന മാധ്യമ പ്രവർത്തകരുടെ ഷോകളുടെ പ്രൊഡ്യൂസർ കൂടിയായ ഈ മാധ്യമ പ്രവർത്തകനെ സംരക്ഷിക്കുന്നത് ഇരുവരുമാണെന്നാണ് സൂചന.
രണ്ട് വാർത്താ ചാനലുകളിൽ പ്രവർത്തിച്ച ഈ മാധ്യമ പ്രവർത്തകനെ ഇവിടെ കൊണ്ടുവന്നതും ഈ രണ്ട് മുതിർന്ന മാധ്യമ പ്രവർത്തകരാണ്.
ഇയാൾക്കെതിരെ ഉയർന്ന ആക്ഷേപം ഒതുക്കി തീർക്കുന്നതും ഇവരാണെന്നും പറയപ്പെടുന്നു.
മോശമായി പെരുമാറിയതിന്റെ പേരിൽ ഈ മാധ്യമ പ്രവർത്തകനെ ചാനലിന് സമീപത്തെ ഒരു ഹോട്ടലിൽ വച്ച് മാധ്യമ പ്രവർത്തക കൈകാര്യം ചെയ്തിട്ടുമുണ്ട്.
ചാനലിന് നാണക്കേട് ഉണ്ടാക്കിയ സംഭവം ഒതുക്കി തീർക്കുകയായിരുന്നു.
ഇതിന് പുറമെ മറ്റ് രണ്ട് മാധ്യമ പ്രവർത്തകരും ചാനലിൽ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുന്നയിച്ചിട്ടുണ്ട്.