വനിതാ മാധ്യമ പ്രവർത്തകയുടെ പരാതി അന്വേഷിക്കുമെന്ന് റിപ്പോർട്ടർ മേധാവി അരുൺകുമാർ!പോലീസിലോ ചാനലിനോ പരാതി നൽകണമെന്നും നിർദേശം. എന്നാൽ, കഴിഞ്ഞ ഒരാഴ്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചർച്ചയും വിചാരണയും നടത്തിയത് ആരുടെ പരാതിയിലെന്ന് മറുചോദ്യം !സ്വന്തം കാര്യം വന്നപ്പോൾ പരാതി കിട്ടിയില്ലെന്ന റിപ്പോർട്ടർ ടിവി നിലപാടിൽ വ്യാപക വിമർശനം

എന്നാൽ സ്വന്തം കാര്യത്തിൽ ഇത്തരം ആരോപണങ്ങൾ വരുമ്പോൾ പരാതിയും പോലീസ് കേസും വേണമെന്ന് എന്തിന് വാശിയെന്നും ചോദ്യം ഉയരുന്നുണ്ട്.

New Update
1001207199

കൊച്ചി: മുൻ മാധ്യമ പ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ പരാതി നൽകിയാൽ അന്വേഷണം നടത്താമെന്ന നിലപാടിൽ റിപ്പോർട്ടർ ടി വിയുടെ മേധാവി അരുൺകുമാർ.

Advertisment

മുൻ മാധ്യമ പ്രവർത്തക ഇതുവരെ ആർക്കും പരാതി നൽകിയിട്ടില്ലെന്നും അരുൺകുമാർ പറയുന്നു.

രാജിവച്ചു പുറത്തുപോയ വനിതാ റിപ്പോർട്ടർ ഫേസ്ബുക്കിൽ ഉന്നയിച്ച വിഷയം ഗൗരവമേറിയതാണ്.

എക്സിറ്റ് അഭിമുഖത്തിലോ ഐസിസി യ്ക്കു മുന്നിലോ ഒരു പരാതിയും ലഭിച്ചതായി കാണുന്നില്ല.

രാജിക്കത്തിൽ പോലും മറ്റൊന്നും ചൂണ്ടികാണിച്ചിട്ടുമില്ല.

എങ്കിലും തങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് നേരിട്ടതായി പറയപ്പെടുന്ന ദുരനഭവത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാം എന്നാണ് തൻ്റെയും എഡിറ്റോറിയൽ ടീമിൻ്റെയും നിലപാടെന്നും അരുൺകുമാർ പറയുന്നു.

പോലീസ് സ്റ്റേഷനിലോ അതല്ലെങ്കിൽ എച്ച് ആറിനോ, എക്സിക്യൂട്ടീവ് എഡിറ്റർക്കോ, തൻ്റെ മെയിലിലോ പരാതി ഇനിയും നൽകാവുന്നതാണെന്നും അരുൺ വ്യക്തമാക്കുന്നു.

എന്നാൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആര് നൽകിയ പരാതിയിലാണ് മാധ്യമ വിചാരണയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യം ഉയരുന്നത്. മറ്റുള്ളവർക്കെതിരെ ഒരു പരാതിയുമില്ലെങ്കിലും എന്തും പറയാം.

എന്നാൽ സ്വന്തം കാര്യത്തിൽ ഇത്തരം ആരോപണങ്ങൾ വരുമ്പോൾ പരാതിയും പോലീസ് കേസും വേണമെന്ന് എന്തിന് വാശിയെന്നും ചോദ്യം ഉയരുന്നുണ്ട്.

നേരത്തെ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ട ചാനൽ മേധാവികൾ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവച്ചത് ഗൗരവമായ തെറ്റാണെന്നും ആക്ഷേപമുണ്ട്. 

അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

പ്രിയപ്പെട്ടവരെ, 

ഞങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന രാജിവച്ചു പുറത്തുപോയ ഒരു വനിതാ റിപ്പോർട്ടർ ഫേസ്ബുക്കിൽ ഉന്നയിച്ച വിഷയം ഗൗരവമേറിയതാണ്. എക്സിറ്റ് അഭിമുഖത്തിലോ ICC യ്ക്കു മുന്നിലോ ഒരു പരാതിയും ലഭിച്ചതായി കാണുന്നില്ല.

രാജിക്കത്തിൽ പോലും മറ്റൊന്നും ചൂണ്ടികാണിച്ചിട്ടുമില്ല. എങ്കിലും ഞങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് നേരിട്ടതായി പറയപ്പെടുന്ന ദുരനഭവത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാം എന്നാണ് എൻ്റെയും എഡിറ്റോറിയൽ ടീമിൻ്റെയും നിലപാട് .

ഡസ്കും ഫ്ലോറും പൂർണമായും സിസിടിവി നിരീക്ഷണത്തിലായതിനാൽ ദൃശ്യങ്ങൾ എടുക്കാനും തെളിവായി തുടർ നിയമ നടപടികൾക്ക് വിധേയമാക്കാനും കഴിയും.

സ്ത്രീകൾക്ക് എതിരെയുള്ള ഒരതിക്രമത്തെയും പിന്തുണയ്ക്കില്ല. പോലീസ് സ്റ്റേഷനിലോ അതല്ലെങ്കിൽ HR നോ, എക്സിക്യൂട്ടീവ് എഡിറ്റർക്കോ, എൻ്റെ മെയിലിലോ പരാതി ഇനിയും നൽകാവുന്നതാണ്.എല്ലാ പിന്തുണയും ഉറപ്പു തരുന്നു. Who cares എന്നതായിരിക്കില്ല നിലപാട്. 

സ്നേഹം, നന്ദി. 

അരുൺ കുമാർ

Advertisment