/sathyam/media/media_files/2025/08/29/reporter-2025-08-29-23-09-58.jpg)
കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് കമ്പനിയിലെ മുൻ വനിതാ റിപ്പോർട്ടർ ഉന്നയിച്ച വിഷയത്തിൽ അന്വേഷണം നടത്താൻ എഡിറ്റോറിയൽ ടീം തീരുമാനിച്ചുവെന്നും സ്ഥാപനത്തിൽ നിന്ന് രാജിവച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഇവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതെന്നും വ്യക്തമാക്കി റിപ്പോർട്ടർ ടിവി എക്സി ക്യൂ ടീവ് ന എഡിറ്റർ സ്മൃതി പരുത്തിക്കാട്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്മൃതി ഇക്കാര്യ വ്യക്തമാക്കിയത്. കമ്പനി വിടുന്ന സമയത്ത് നടന്ന എക്സിറ്റ് അഭിമുഖത്തിലോ, സ്ഥാപനത്തിലെ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് (ഐസിസി) മുന്നിലോ, രാജിക്കത്തിലോ ആരോപിക്കപ്പെടുന്ന ദുരനുഭവങ്ങളെക്കുറിച്ച് യാതൊരു സൂചനയും നൽകിയിരുന്നില്ലെന്ന് റിപ്പോർട്ടർ ടിവി സ്മൃതി പരുത്തിക്കാട് വ്യക്തമാക്കി.
എന്നാൽ, നിയമനടപടിക്ക് പകരം ഒരു താക്കീത് മാത്രം മതി എന്നാണ് മുൻ ജീവനക്കാരി ഇപ്പോൾ ആവശ്യപ്പെടുന്നത്. പരാതി ഇല്ലെങ്കിൽ പോലും ഈ വിഷയത്തിൽ അന്വേഷണം നടത്താനാണ് എഡിറ്റോറിയൽ ടീമിന്റെ തീരുമാനം.
74 ശതമാനത്തോളം വനിതകൾ ജോലി ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ, ഇത്തരം ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എഡിറ്റോറിയൽ അംഗങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താതെ വ്യക്തത വരുത്താൻ ഈ നീക്കം സഹായിക്കുമെന്നും സ്മൃതി പരുത്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.