റെക്കോർഡുകൾ തകർത്ത് സ്വർണവില.പവന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

പവന് വില 76,960 രൂപയെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 83,500 രൂപയെങ്കിലും നൽകണം

New Update
GOLD

തിരുവനന്തപുരം: സംസ്ഥാനത്ത് ചിങ്ങമാസത്തിൽ റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയാണ് ഇന്നത്തെ വില.

Advertisment

യുഎസ്സിലെ ഫെഡറൽ റിസർവ്വ് അടിസ്ഥാന പലിശ നിരക്ക് കുറയുന്നത് മുതൽ ഇന്ത്യൻ രൂപയുടെ ഇടിവ് വരെ നിരവധി ഘടകങ്ങളാണ് ഈ വില ഉയരാൻ കാരണം.

പൊന്നിന് വില തീപിടിക്കുകയാണ്. അതും സംസ്ഥാനത്ത് വിവാഹ വിപണി സജീവമായി ചിങ്ങമാസത്തിൽ. പവന് ഒറ്റയടിക്ക് കൂടിയത് 1200 രൂപയാണ്.

പവന് വില 76,960 രൂപയെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 83,500 രൂപയെങ്കിലും നൽകണം. ഒരു ഗ്രാം സ്വർണ്ണാഭരണത്തിനും വില 10,405 രൂപയാകും.   

Advertisment