/sathyam/media/media_files/2025/08/31/1001212948-2025-08-31-12-10-56.webp)
കൊച്ചി:എറണാകുളം കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തുമെന്നും വീട്ടുടമക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകുമെന്നും മലയാറ്റൂർ ഡിഎഫ്ഒ പി.കാർത്തിക് പറഞ്ഞു.
ആനയെ മയക്ക് വെടി വെക്കാനാകില്ലെന്നും പിടികൂടി മാറ്റാനാകുന്ന സാഹചര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആനയെ ഉൾക്കാട്ടിലേക്ക് തുരത്തുമെന്നും പ്രതിരോധ സംവിധാനങ്ങൾ ഊർജിതമാക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.
വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പ്രദേശവാസികൾപറഞ്ഞു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് 15 വയസ് പ്രായമുള്ള ആന വീണതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്.
നേരത്തെയും ഈ ഭാഗത്ത് അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു.ഇതിനെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.
പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെയെല്ലാം മാറ്റി നിര്‍ത്തിയാണ് അന്ന് കാട്ടാനയെ രക്ഷപ്പെടുത്തിയത്.എന്നാല്‍ കാട്ടാനയെ പിടികൂടി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇത്തവണ അത്തരത്തിലുള്ള ഉറപ്പുകള്‍ ആവശ്യമില്ലെന്നും ശക്തമായ പരിഹാരം വേണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.