കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. വന്യജീവി ശല്യം തടയണമെന്നാവശ്യപ്പെട്ട് വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ആദ്യഘട്ട നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ വീട്ടുടമക്ക് നൽകുമെന്നും മലയാറ്റൂർ ഡിഎഫ്ഒ പറഞ്ഞു.

New Update
photos(72)

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കരക്ക് കയറിയ ആനയെ ഉൾവനത്തിലേക്ക് തുരത്തി. വടക്കും ഭാഗം സ്വദേശി വർഗീസിന്റെ കിണറ്റിലാണ് ആന വിണത്. 

Advertisment

മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ജെസിബി ഉപയോഗിച്ച് കിണറിടിച്ച്  ആനയെ പുറത്തെത്തിക്കാനായത്. കാട് കയറിയ ആന വനം വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. ആനയുടെ ശരീരത്തിൽ ചെറിയ പരിക്കുകൾ ഉണ്ടെന്നാണ് വിവരം.


വന്യജീവി സംഘർഷത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റിവിടില്ലെന്ന് പറഞ്ഞ് എംഎൽഎ ആന്റണി ജോണിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. കളക്‌ടർ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.. 


പിന്നാലെ വനം വകുപ്പുദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ആദ്യഘട്ട നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ വീട്ടുടമക്ക് നൽകുമെന്നും മലയാറ്റൂർ ഡിഎഫ്ഒ പറഞ്ഞു.

ഡിഎഫ്ഒയുടെ വാക്ക് വിശ്വാസത്തിലെടുക്കാനാകില്ലെന്ന ആൻ്റണി ജോൺ എംഎൽഎയുടെ നിലപാടിന് പിന്നാലെ കളക്ടർ സ്ഥലത്തെത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. 

Advertisment