/sathyam/media/media_files/2025/06/01/ZLLSe0UP3rgX8TqRXLQn.jpg)
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ എന്‍ഐഎക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്ത് വകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി കൊച്ചി എന്‍ഐഎ കോടതി റദ്ദാക്കി.
തിരുവനന്തപുരം എഡ്യക്കേഷന്‍ ട്രസ്റ്റ്, പൂവന്‍ചിറ ഹരിതം ഫൗണ്ടേഷന്‍, ആലുവയിലെ പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ് പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ് എന്നിവയുടെ സ്വത്തുവകകൾ ആണ് നടപടികളിൽ നിന്ന് എൻഐഎ കോടതി ഒഴിവാക്കിയത്.
വിട്ടുനല്‍കിയ സ്വത്തുക്കളിൽ കാസര്‍കോട്ടെ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ്, എസ്ഡിപിഐ ദില്ലി ഓഫീസ് എന്നിവയും ഉൾപ്പെടുന്നു.
2022ല്‍ പാലക്കാട് ശ്രീനിവാസന്‍ വധക്കേസിന് പിന്നാലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടികളാണ് കോടതി റദ്ദാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വത്തുക്കള്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം.
എന്‍ഐഎ കണ്ടുകെട്ടിയ സ്വത്തുക്കളെല്ലാം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന വാദം അംഗീകരിച്ചായിരുന്നു കൊച്ചി എന്‍ഐഎ കോടതിയുടെ നടപടി. സ്വത്തുടമകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം തെളിയിക്കാന്‍ എന്‍ഐഎക്ക് കിഞ്ഞില്ലെന്ന് കൊച്ചി എന്‍ഐഎ കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടിയും എന്‍ഐഎ കോടതി റദ്ദാക്കിയിരുന്നു.