/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കൊച്ചി: എറണാകുളം റൂറല്‍ എസ്പി ഓഫീസിലെ ഫോണ്‍വിളി വിവാദത്തില്‍ പരാതിക്കാരനായ പൊലീസുകാരനെതിരെ നടപടിയെടുക്കും.
ഫോണ്‍ വിളിച്ച പോലീസുകാരന്‍ അച്ചടക്ക ലംഘനം നടത്തിയെന്നാണ് വിലയിരുത്തല്‍.
എസ്പി ഓഫീസിലെ ഫോണില്‍ വിളിച്ച് പ്രകോപനം ഉണ്ടാക്കി ഓഡിയോ സന്ദേശം പുറത്തുവിടുകയായിരുന്നു പരാതിക്കാരന്റെ ലക്ഷ്യം.
സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടാകുക.
റിഫ്‌ലക്ടര്‍ ജാക്കറ്റ് ചോദിച്ച് വിളിച്ച പൊലീസുകാരനെ എസ്.പി.ഓഫിസില്‍ നിന്നും അസഭ്യം വിളിച്ചെന്നായിരുന്നു പരാതി.
ഇതിന്റെ കോള്‍ റെക്കോര്‍ഡും പൊലീസുകാരന്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍ അസഭ്യം വിളിച്ചിട്ടില്ലെന്ന നിലപാടാണ് എസ്.പി ഓഫിസ് സ്വീകരിച്ചത്.
പൊലീസുകാരന്റെ നടപടി അച്ചടക്ക ലംഘനമാണെന്നും നടപടിക്രമം പാലിക്കാതെയാണ് എസ്.പി. ഓഫിസിലേക്ക് ഉദ്യോഗസ്ഥന്‍ വിളിച്ചതെന്നുമാണ് ആക്ഷേപം.
സ്റ്റേഷനിലേക്ക് വിളിച്ചത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു വേണ്ടതെന്ന് പറഞ്ഞാണ് പൊലീസുകാരനെതിരെ അന്വേഷണം ആരംഭിച്ചത്.