ജെ ബി കോശി റിപ്പോർട്ടിൽ സർക്കാർ ധവളപത്രം ഇറക്കണം : കത്തോലിക്ക കോൺഗ്രസ്

റിപ്പോർട്ട്‌ നടപ്പാക്കി എന്ന് പറയുന്നത് തികഞ്ഞ വഞ്ചനയാണ്

New Update
1001227942

കൊച്ചി : ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക പോലും ചെയ്യാതെ നടപ്പിലാക്കാൻ നിർദ്ദേശം കൊടുത്തു എന്ന് പറയുന്ന സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ധവളപത്രം ഇറക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.

ബിഷപ്പ് മാർ റെമിജിയുസ് ഇഞ്ചനാനി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisment

റിപ്പോർട്ട്‌ നടപ്പാക്കി എന്ന് പറയുന്നത് തികഞ്ഞ വഞ്ചനയാണ്.കത്തോലിക്ക കോൺഗ്രസ്‌ വിവരവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ട് പോലും റിപ്പോർട്ട് പുറത്തു വിടാത്ത സർക്കാർ ഈ വിഷയത്തിൽ ഒളിച്ചുകളി നടത്തുകയാണ്.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ എവിടെ എന്ന് അറിയുവാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തോടുള്ള സർക്കാർ സമീപനം അത്യന്തം നിരാശാജനകമാണെന്ന് മാർ റെമിജിയുസ് ഇഞ്ചനാനി പറഞ്ഞു.

ഒരു ജനവിഭാഗത്തിന്റെ ന്യായമായ അവകാശങ്ങൾ നിരന്തരം ഹനിക്കുന്നത് വെല്ലുവിളി തന്നെയാണ്.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കുവാൻ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.

ഒത്തുകളിയും പ്രീണന രാഷ്ട്രീയവും അംഗീകരിക്കാനാവില്ല.വരും തിരഞ്ഞെടുപ്പുകളിൽ ഈ അവഗണനയുടെ പ്രതിഫലനം ഉണ്ടാകുമെന്നും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ്‌ നേതൃസമ്മേളനം പ്രഖ്യാപിച്ചു.

പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി ഡോ.ജോസ്കുട്ടി ജെ ഒഴുകയിൽ,ട്രഷറർ അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ കെ എം ഫ്രാൻസീസ്,രാജേഷ് ജോൺ, ബെന്നി ആൻ്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,തോമസ് ആൻ്റണി,ജോമി കൊച്ചുപറമ്പിൽ,ഡോ കെ പി സാജു,പത്രോസ് വടക്കുംചേരി, ആൻസമ്മ സാബു,ജേക്കബ് നിക്കോളാസ്,ഡെന്നി തെങ്ങുംപള്ളി,ടോമിച്ചൻ അയ്യരുകുളങ്ങര , അഡ്വ മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു

Advertisment