New Update
/sathyam/media/media_files/2025/01/30/SSvVrs4IvZipwWT1oNGg.jpg)
കൊച്ചി: ആലുവ എടത്തലയില്‍ ഐസ്‌ക്രീം നിര്‍മാണ യൂണിറ്റിന്റെ എക്‌സ്റ്റന്‍ഷന്‍ ജോലികള്‍ക്കിടെ നിര്‍മാണത്തിലിരുന്ന തട്ട് തകര്‍ന്ന് വീണപകടം. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.
Advertisment
രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.
ബീമിനടിയില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. സംഭവസമയത്ത് ആകെ പത്ത് പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നതെന്നാണ് വിവരം. പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് പരിശോധന നടത്തി. പരിക്കേറ്റവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us