മദ്യം നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം, പിന്നാലെ തോക്കെടുത്തു ! കൊച്ചിയിലെ ബാര്‍ വെടിവെയ്പ് കേസില്‍ മൂന്നു പേര്‍ പിടിയില്‍

ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്.   മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. 

New Update
56665666

കൊച്ചി: കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ പിടിയിൽ. ഷമീർ, ദിൽഷൻ, വിജയ് എന്നിവരാണ് അറസ്റ്റിലായത്.  ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്.  

Advertisment

മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്  വെടിവെച്ചത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. 

Advertisment