/sathyam/media/media_files/2025/12/04/open-call-2025-12-04-15-23-04.jpg)
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കെ ബി എഫ് സംഘടിപ്പിക്കുന്ന അബ്രമോവിച്ച് മെത്തേഡ് (പ്രകടന കലയെയും ദൃശ്യകലയെയും അടിസ്ഥാനമാക്കിയുള്ളവ) വർക്ക്‌ഷോപ്പിനായി അപേക്ഷകൾ ക്ഷണിച്ചു. എബിസി ആർട്ട് റൂം പരിപാടിയുമായി ചേർന്ന്, ഡിസംബർ 8 രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് കെട്ടിടത്തിലാണ് പരിപാടി നടക്കുന്നത്.
കലാകാരന്മാർക്കും പ്രകടന കലയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കും ഈ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാം. സീറ്റുകൾ പരിമിതമായതിനാൽ അപേക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രകടന കലയിൽ അഗ്രഗണ്യയായ പ്രശസ്ത കലാകാരി മറീന അബ്രാമോവിച് കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പിൽ പങ്കാളിയാണ്. മറീന അബ്രമോവിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എംഎഐ) ക്യൂറേറ്ററായ ബില്ലി ഷാവോയാണ് പരിശീലന കളരിക്ക് നേതൃത്വം നൽകുന്നത്. പങ്കെടുക്കുന്നവർക്ക് ശ്രദ്ധ, സഹിഷ്ണുത, ഏകാഗ്രത, സാന്നിധ്യം എന്നിവ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ദീർഘകാല വ്യായാമങ്ങൾ പരിചയപ്പെടുത്തും. വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നവരോട് നിശബ്ദത പാലിക്കാനും വാച്ചുകൾ, ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെടും. ഓരോ വ്യായാമവും അത് ചെയ്യേണ്ട നിമിഷത്തിലാണ് പങ്കാളികളോട് വിശദീകരിക്കുന്നത്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള എഴുത്തുകാരനും, ഗവേഷകനുമാണ് ബില്ലി ഷാവോ. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ബിനാലെയുടെ ഇൻസ്റ്റാഗ്രാം ബയോ, വെബ്സൈറ്റ് (www.kochimuzirisbiennale.org) എന്നിവയിലുള്ള ഗൂഗിൾ ഫോം വഴി (https://docs.google.com/forms/d/e/1FAIpQLSfxWOhMhGTzzLLDEZZ8s8gghscSe8hKD1H0MZl_mhqvSR3ZqQ/viewform ) അപേക്ഷകൾ അയയ്ക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us