കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 'കല നില' ശില്പശാല: അപേക്ഷ ക്ഷണിക്കുന്നു

ആഗസ്റ്റ് 23, 24 തീയതികളില്‍ തിരുവനന്തപുരത്ത്

New Update
kala nila
തിരുവനന്തപുരം: കലാധ്യാപകര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'കല നില' ദ്വിദിന ശില്‍പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രമുഖ വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ബ്ലെയ്സ് ജോസഫിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആഗസ്റ്റ് 23, 24 തീയതികളിലാണ് ശില്പശാല. 20 പേര്‍ക്ക് പങ്കെടുക്കാം.
Advertisment
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) ആര്‍ട്ട് റൂം പരിപാടിയുടെ ഭാഗമായാണ് 'കല നില' സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രസക്തവും പ്രാദേശിക സാഹചര്യങ്ങളെ കണക്കിലെടുക്കുന്നതുമായ കലാരീതികള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്യും.

പ്രവേശന ഫീസ് സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ ഭക്ഷണം, യാത്ര സൗകര്യം എന്നിവ കരുതേണ്ടതാണ്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 19 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

കലയെ പൊതുമണ്ഡലത്തില്‍ പരിചിതമാക്കുന്നതിന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍(കെബിഎഫ്) നടത്തുന്ന പ്രധാനപ്പെട്ട ഉദ്യമങ്ങളിലൊന്നാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍. കല, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കലയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ എബിസിയിലൂടെ ലക്ഷ്യമിടുന്നു.

വിദ്യാര്‍ഥികള്‍, കലാധ്യാപകര്‍ എന്നിവരെ ലക്ഷ്യം വച്ച് ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുള്ള ഗവേഷണാധിഷ്ഠിത കലാ വിദ്യാഭ്യാസ പദ്ധതിയാണിത്. ഇതുവഴി കുട്ടികളില്‍ കലയുടെയും സര്‍ഗ്ഗാത്മകതയുടെയും അന്തരീക്ഷം രൂപീകരിക്കാനും ഉദ്ദേശിക്കുന്നു.

രാജ്യാന്തര പ്രശസ്തമായ കൊച്ചി ബിനാലെ 2025 ഡിസംബര്‍ 12-നാണ് ആരംഭിക്കുന്നത്. പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം 110 ദിവസത്തെ കലാ പ്രദര്‍ശനത്തിനു ശേഷം മാര്‍ച്ച് 31 ന് അവസാനിക്കും.
Advertisment