/sathyam/media/media_files/2026/01/18/police-2026-01-18-01-13-50.png)
കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ന​ട​ത്തി​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ 20 സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍​ക്കെ​തി​രെ കാ​പ്പാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റും നാ​ടു​ക​ട​ത്ത​ലും ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
63 പേ​ര്‍​ക്കെ​തി​രെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി കു​റ്റം ചെ​യ്യാ​തി​രി​ക്കാ​നു​ള്ള ബോ​ണ്ട് വ​യ്പ്പി​ച്ചു. അ​തു ലം​ഘി​ച്ചാ​ല്‍ പ്ര​സ്തു​ത വ്യ​ക്തി​ക​ള്‍​ക്കെ​തി​രെ അ​റ​സ്റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
ല​ഹ​രി വി​ല്പ​ന​യും ഉ​പ​യോ​ഗ​വും ക​ര്‍​ശ​ന​മാ​യി ത​ട​യു​ന്ന​തി​നാ​യി പേ​ര്‍​ക്കെ​തി​രെ പി​റ്റ് എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു ജ​യി​ലി​ല്‍ അ​ട​ച്ചു. 80 ഓ​ളം പേ​ര്‍​ക്കെ​തി​രെ എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു​വ​രു​ന്നു.
കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പ്ര​കാ​രം കു​റ്റം ചെ​യ്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലേ​ക്കാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 600 ല​ധി​കം പേ​രെ കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന​യും ഉ​ത്പാ​ദ​ന​വും ത​ട​യു​ന്ന​തി​നും അ​ന​ധി​കൃ​ത​മാ​യി ആ​യു​ധ​ങ്ങ​ള്‍, പ​ണം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ക​ട​ത്ത് ത​ട​യു​ന്ന​തി​നും വേ​ണ്ടി കൊ​ച്ചി സി​റ്റി​യു​ടെ അ​തി​ര്‍​ത്തി ഭാ​ഗ​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ സ​മ​യ ക​ര്‍​ശ​ന വാ​ഹ​ന പ​രി​ശോ​ധ​യും നി​ല​വി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us