കൊച്ചി നഗരത്തിലെ   ഇടറോഡുകൾ അപകടക്കെണിയായി മാറുന്നു അപകടത്തിൽപ്പെടുന്നതിൽ  പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ

New Update
HIGHY WAY

 കൊച്ചി:കൊച്ചി നഗരത്തിലെ  റോഡപകട നിരക്ക്  മഴയും, കുറഞ്ഞ അന്തരീക്ഷ ഊഷ്മാവുമുള്ള  കാലാവസ്ഥയുമായി  ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനം.2018 മുതൽ 2023 വരെയുള്ള കാലയളവിൽ  കൊച്ചി നഗരത്തിലെ റോഡ് അപകടങ്ങളുടെ വിവരങ്ങളും ആ കാലയളവിലെ  കാലാവസ്ഥയും താരതമ്യപ്പെടുത്തി  കൊച്ചി അമൃത ആശുപത്രിയിലെ പബ്ലിക് ഹെൽത്ത്, കമ്മ്യൂണിറ്റി മെഡിസിൻ, ബയോ  സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ  (കുസാറ്റ് )  അറ്റ്മോസ്ഫിയറിക് സയൻസ് വിഭാഗവും സംയുക്തമായി നടത്തിയ പഠനത്തിലാണ്  പ്രതികൂല കാലാവസ്ഥയിൽ കൊച്ചി നഗരത്തിൽ  റോഡപകട സാധ്യത വർധിക്കുന്നതായി കണ്ടെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഐ.ജെ.എം.ആർ (IJMR ) ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചു.

Advertisment

കനത്ത മഴയേക്കാൾ അപകടമുണ്ടാക്കുന്നത് ചെറിയ ചാറ്റൽ മഴയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നഗരത്തിലെ 57 ശതമാനം അപകടങ്ങളും നടക്കുന്നത് മഴ 2.1 മില്ലിമീറ്ററിൽ താഴെ ആയിരിക്കുമ്പോഴാണ്. 

താപനില കുറഞ്ഞ മഞ്ഞുമൂടിയ അന്തരീക്ഷം കാഴ്ച മറയ്ക്കുന്നതും അപകടങ്ങൾക്ക് വഴിവക്കുന്നുണ്ട്. കാലാവസ്ഥയും അപകടങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൗതുകകരമായ കണ്ടെത്തലുകളാണ് പഠനം മുന്നോട്ട് വെക്കുന്നത്. 

കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെ അപേക്ഷിച്ച് ഇടറോഡുകളിലാണ് 62.6 % റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്.  അപകട കാരണങ്ങളിൽ ഓവർ സ്പീഡ് പ്രധാന ഘടകമായും കണ്ടെത്തി. ഇരുചക്രവാഹങ്ങളാണ് (57.8 %) കൂടുതൽ അപകടങ്ങളിൽ പെട്ടതെന്ന് പഠനം വ്യക്തമാക്കുന്നു.

വേഗത പരിധിയുള്ള ഇടങ്ങളിൽ അപകടം കുറവാണെന്ന പൊതുധാരണ തെറ്റാണെന്നും പഠനം പറയുന്നു.

52 ശതമാനം അപകടങ്ങളും നടന്നത് വേഗത പരിധി 40-60 കി.മീ ഉള്ള മേഖലകളിലാണ്. കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ കാണിക്കുന്ന അമിതവിശ്വാസവും, അശ്രദ്ധയും, ട്രാഫിക് നിയമങ്ങളുടെ ലംഘനവും പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതായാണ് കണ്ടെത്തൽ. കൂടുതൽ അപകടങ്ങൾ  ഉച്ചക്ക് 12 മുതൽ വൈകുന്നേരം 6 വരെയാണ് സംഭവിക്കുന്നത്  എന്നാണ് പഠനത്തിൻ്റെ നിഗമനം.

കനത്ത മഴയിൽ ഡ്രൈവർമാർ വാഹനം ഓടിക്കുന്നത് ഒഴിവാക്കാറുണ്ടെങ്കിലും ചാറ്റൽ മഴയുള്ളപ്പോൾ ഈ കരുതൽ സ്വീകരിക്കാതെ വാഹനം ഓടിക്കുന്ന പ്രവണത കൊണ്ടാകാം അപകടങ്ങൾ കൂടുന്നതെന്ന് അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ അശ്വതി.എസ്  പറഞ്ഞു.

നഗരത്തിലെ പ്രധാന റോഡുകളെ അപേക്ഷിച്ച് കാൽനടയാത്രക്കാർ ഇടറോഡുകളിൽ യാത്ര ചെയ്യുമ്പോൾ ട്രാഫിക് നിയമങ്ങൾ കർശനമായ പിന്തുടരാതെ വാഹനം ഓടിക്കുന്നതും കൂടുതൽ  കാൽനടയാത്രക്കാരുള്ള കൊച്ചിയിലെ ഇട റോഡുകളിലെ ഉയർന്ന വാഹന  സാന്ദ്രതയും   അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി ഡോ. അശ്വതി കൂട്ടിച്ചേർത്തു

കനത്ത മഴയിൽ ഡ്രൈവർമാർ വാഹനം ഓടിക്കുന്നത് ഒഴിവാക്കാറുണ്ടെങ്കിലും ചാറ്റൽ മഴയുള്ളപ്പോൾ ഈ കരുതൽ സ്വീകരിക്കാതെ വാഹനം ഓടിക്കുന്ന പ്രവണത നിലനിൽക്കുന്നതായി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ അശ്വതി പറഞ്ഞു.

കാൽനടയാത്രക്കാർ കൂടുതലുള്ള കൊച്ചിനഗരത്തിലെ  ഇടറോഡുകളിലെ ഉയർന്ന വാഹന സാന്ദ്രതയും  പ്രധാന റോഡുകളെ അപേക്ഷിച്ച് ഇട ഇടറോഡുകളിൽ  ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരാതെ വാഹനം ഓടിക്കുന്നതുമാകാം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതെന്ന്  ഡോ. അശ്വതി കൂട്ടിച്ചേർത്തു.

അപർണ ശബരി, അശ്വതി. എസ്, അഭിലാഷ് സുകുമാരപിള്ള, ടി. വി സത്യാനന്ദൻ, ജെബി ജോസ്, കെ. ആർ. തങ്കപ്പൻ എന്നിവർ പഠനത്തിൽ പങ്കാളികളായി.

Advertisment