'പ്രത്യേകമായ പരി​ഗണന കൊടുക്കുന്നത് അൺകോൺസ്റ്റിറ്റ്യൂഷണലാണ്. മേയർ പദവി സംബന്ധിച്ചുയർന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്

മേയർ പദവി ലഭിക്കാൻ ലത്തീൻ സഭയുടെ പിന്തുണ ലഭിച്ചതായി മേയർ വി കെ മിനിമോൾ നടത്തിയ പ്രസ്താവനയോടാണ് ദീപ്തിയുടെ പ്രതികരണം.

New Update
deepthi mary varghese

കൊച്ചി: മേയർ പദവി സംബന്ധിച്ചുയർന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. 

Advertisment

മേയർ പദവി ലഭിക്കാൻ ലത്തീൻ സഭയുടെ പിന്തുണ ലഭിച്ചതായി മേയർ വി കെ മിനിമോൾ നടത്തിയ പ്രസ്താവനയോടാണ് ദീപ്തിയുടെ പ്രതികരണം. 

ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്ന് അവർ തന്നെ വ്യക്തമാക്കട്ടെ എന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു.

'പ്രത്യേകമായ പരി​ഗണന കൊടുക്കുന്നത് അൺകോൺസ്റ്റിറ്റ്യൂഷണലാണ്. അതെന്താണ് അവര് പറഞ്ഞതെന്നുള്ള കാര്യം അവർ തന്നെ വ്യക്തമാക്കട്ടെ. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എന്തിന് പറഞ്ഞു എന്നറിയില്ല. അവരോ അവരുമായി ബന്ധപ്പെട്ടവരോ അത് പറയട്ടെ.

കെപിസിസി മാനദണ്ഡങ്ങളുടെ കാര്യമൊക്കെ കെപിസിസി നേതൃത്വം ആലോചിക്കും. അതൊന്നും ഇപ്പോൾ നമ്മൾ ചർച്ചയാക്കേണ്ട ഒരു കാര്യമല്ലല്ലോ. കെപിസിസി നേതൃത്വം അങ്ങനെ പല കാര്യങ്ങളും ആലോചിക്കുന്നുണ്ടാവാം. അത് അതിന്റെ വഴിക്ക് നടക്കട്ടെ' , ദീപ്തി മേരി വർഗീസ് പറഞ്ഞു.

താന്‍ ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം കൊണ്ടാണെന്നായിരുന്നു മിനിമോൾ പറഞ്ഞത്.

ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവി.

അര്‍ഹതയ്ക്ക് അപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോള്‍ അതിലേക്ക് ഒരു ശബ്ദം ഉയര്‍ത്താന്‍ നമ്മുടെ സംഘടനാശക്തിക്ക് സാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണിത്. തനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചുവെന്നുമായിരുന്നു മിനിമോൾ പറഞ്ഞത്.

Advertisment