/sathyam/media/media_files/2026/01/10/mini-2026-01-10-22-14-50.jpg)
കൊച്ചി :കോര്‍പ്പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ തന്നെ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന പരാമര്‍ശം വിവാദമാകുന്ന സാഹചര്യത്തിൽ വശദീകരണവുമായി മേയർ വി കെ മിനിമോള്‍ രംഗത്ത് വന്നു. വിവാദത്തിന് ആധാരമായ തന്റെ പ്രതികരണം സ്വാഭാവിക നന്ദി പറച്ചില്‍ മാത്രമാണെന്നാണ് കൊച്ചി മേയറുടെ വിശദീകരണം. എല്ലാ സമുദായങ്ങളുടെ പിന്തുണയും താന്‍ തേടിയിരുന്നു, അവരുടെയെല്ലാം പിന്തുണയ്ക്ക് നന്ദിയെന്നും പറഞ്ഞ മേയർ താന്‍ മതേതര വിശ്വാസിയാണെന്നും വ്യക്തമാക്കി.
കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മേയറുടെ വിവാദ പരാമർശം " ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം കൊണ്ടാണ്. ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവി.
അര്‍ഹതയ്ക്ക് അപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോള്‍ അതിലേക്ക് ഒരു ശബ്ദം ഉയര്‍ത്താന്‍ നമ്മുടെ സംഘടനാശക്തിക്ക് സാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണിത്. എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചു.'' എന്ന് പറഞ്ഞ മേയർ സഭാ നേതാക്കള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു .
പിന്നാലെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് മേയറുടെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. ലത്തീൻ സഭയുടെ പിന്തുണയാണ് മിനിമോളെ മേയർ സ്ഥാനത്ത് എത്തിക്കാൻ കാരണമായത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട് അവസാനം തഴയപ്പെട്ട ദീപ്തി മേരി വർഗീസ് മേയറുടെ പരാമർശത്തിൽ
പ്രത്യേകമായ പരിഗണന കൊടുക്കുന്നത് അണ്‍കോണ്‍സ്റ്റിറ്റിയൂഷണലാണ് എന്നും അതെന്താണ് അവര് പറഞ്ഞതെന്നുള്ള കാര്യം അവര്‍ തന്നെ വ്യക്തമാക്കട്ടെ എന്നും പറഞ്ഞു. മാത്രമല്ല എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എന്തിന് പറഞ്ഞു എന്നറയില്ല. അവരോ അവരുമായി ബന്ധപ്പെട്ടവരോ അത് പറയട്ടെ എന്നും ദീപ്തി മേരി വര്‍ഗീസ് വിശദീകരിക്കുമ്പോൾ വിഷയം കോൺഗ്രസിൽ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us