കൊച്ചി മെട്രോ വോക് വേയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം, മലപ്പുറം സ്വദേശി ഗുരുതരാവസ്ഥയില്‍

New Update
metrowalk

കൊച്ചി: കൊച്ചി മെട്രോയുടെ എമര്‍ജന്‍സി വോക്ക് വേയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്കും എസ്എന്‍ ജങ്ഷനുമിടയിലെ ട്രാക്കിന് മുകളിലെ വാക് വേയില്‍ നിന്നാണ് യുവാവ് റോഡിലേക്ക് എടുത്തു ചാടിയത്.

Advertisment

 മലപ്പുറം തിരുരങ്ങാടി സ്വദേശി നിസാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു.


റോഡില്‍ വീണ നിസാറിന്റെ കൈ കാലുകള്‍ ഒടിഞ്ഞതായും തലയ്ക്ക് സാരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. എന്താണ് യുവാവ് ചാടാനുള്ള കാരണം വ്യക്തമല്ല.


ഏറെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിട്ടും യുവാവ് മെട്രോ ട്രാക്കിലേക്ക് നടന്ന് കയറിയത് എങ്ങനെയാണെന്ന് അറിയില്ല.

നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ ഇവയെല്ലാം വിഫലമായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു.

 

 

Advertisment