കൊച്ചി മുസിരിസ് ബിനാലെ'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ; ഏഴ് വേദികളിലായി 11 പ്രോജക്റ്റുകൾ

New Update
PIC.
കൊച്ചി:  കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി-6) ആറാം ലക്കത്തിൻറെ ഭാഗമായി പതിനൊന്ന് സ്ഥാപനങ്ങളുടെ 'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ ആരംഭിക്കും. ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റർ പ്രമേയവുമായി ചേർന്നു പോകുന്നതാണ് ഇൻവിറ്റേഷൻ പരിപാടിയിലെ പ്രദർശനങ്ങൾ.

ഗോവയിലെ എച്ച് എച്ച് ആർട്സ് സ്പേസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കം  ക്യൂറേറ്റ് ചെയ്യുന്നത്. ഡിസംബർ 12 മുതൽ മാർച്ച് 31 വരെ 110 ദിവസങ്ങളിലാണ് പരിപാടി നടക്കുന്നത്. ഫോർ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്ഷത്തിന്റെ ക്യൂറേറ്റർ പ്രമേയം.

ബിനാലെയുടെ പ്രധാന വേദികൾ സ്ഥിതിചെയ്യുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി  നഗരങ്ങളിലായി ഏഴ് വേദികളിലാണ് ഇത് നടക്കുക. സമകാലീന കലാലോകത്തെ ഔപചാരികവും അനൗപചാരികവുമായ സ്ഥാപനങ്ങളെ നിലനിർത്തുന്ന കലാപ്രവർത്തകരെ ആദരിക്കാനാണ് 'ഇൻവിറ്റേഷൻസ്' ലക്ഷ്യമിടുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഡയറക്ടർ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ പറഞ്ഞു. 2022 ൽ ആണ് ഇൻവിറ്റേഷൻസ് എന്ന ആശയം ഉയർന്നു വന്നത്. വിഷ ലിപ്തവും കലുഷിതവുമായ ലോകക്രമമായിരുന്നു അന്നുണ്ടായിരുന്നത്. ഓരോ കലാകാരന്റെയും കലാപ്രവർത്തന രീതി, ഭാഷ, എന്നിവയിലൂടെയുള്ള വിജ്ഞാന സമ്പാദനമാണ് ഈ ആശയത്തിലുടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും പല വെയർഹൗസുകളും കൊച്ചി ബിനാലെ ഈ പരിപാടിക്കായി ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ കലാപരമായ പ്രത്യേകതകളെ നിലനിർത്തി കൊണ്ടായിരിക്കും പുതിയ കലാപ്രദർശനം നടത്തുന്നത്. കൊച്ചി മുസരീസ് ബിനാലിയുടെ 22 വേദികൾക്കും 7 കൊളാറ്ററൽ വേദികൾക്കും സമാന്തരമായാണ് ഇൻവിറ്റേഷൻസ് പ്രവർത്തിക്കുന്നത്.

മട്ടാഞ്ചേരിയിലെ സിമി വെയർഹൗസിൽ വെസ്റ്റിൻഡീസിലെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ള ആലീസ് യാർഡിന്റെ കലാസൃഷ്ടി, ആൻ ഇൻസ്റ്റിഗേറ്റേഴ്സ് ഹാൻഡ്ബുക്ക് ഓഫ് പ്ലേ, ഫ്രണ്ട്ഷിപ്പ്, ജെനെറോസിറ്റി, ആന്‍ഡ് ഓട്ടോണമി  പ്രദർശിപ്പിക്കും. കലാസ്ഥാപനമായ എം എ സി പനാമ വാട്ടർ ബൈൻഡ്സ് മി ടു യുവർ നെയിം എന്ന സമകാലീന കലാസൃഷ്ടിയും ഇതേ വേദിയിൽ ഉണ്ടാകും.

ഡൽഹിയിലെ ആൽകാസി തിയേറ്റർ ആർക്കൈവ്‌സിന്റെ റി-പബ്ലിക്/സ്റ്റേജിംഗ്, ഡല്‍ഹി (എടിഎ) ഫോർട്ട് കൊച്ചിയിലെ 'ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിളിൽ അവതരിപ്പിക്കും. ഇന്ത്യയിലെ സ്വാതന്ത്ര്യാനന്തര നാടകങ്ങളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ശേഖരമായ ആൽകാസി ഫൗണ്ടേഷൻ ഫോർ ദി ആർട്ട്‌സിന്റെ കീഴിലാണ് എടിഎ പ്രവർത്തിക്കുന്നത്.

അഹമ്മദാബാദിലും (ഗുജറാത്ത്) റായ്പൂരിലും (ഛത്തീസ്ഗഢ്) തന്നിവ കേന്ദ്രമായി പ്രവർത്തിക്കുന്ന  പങ്കാളിത്ത മ്യൂസിയമായ കോൺഫ്ലിക്ടോറിയത്തിന്റെ ലിബറേറ്റഡ് സോണ്‍ ആന്‍ഡ് അതര്‍ ഡിസ്പ്ലേസ്, ഹാബിറ്റബിള്‍ കോണ്‍വെര്‍സെഷന്‍സ് വിത്ത് ഇമാജിനറി എന്ന പ്രദര്‍ശനം മട്ടാഞ്ചേരിയിലെ  പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുരയിലാണ് ഒരുങ്ങുന്നത്.

ഹെയ്തിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ആറ്റിസ് റെസിസ്റ്റൻസ് അവതരിപ്പിക്കുന്ന ഹെയ്തിയന്‍ വിപ്ലവത്തെക്കുറിച്ചുള്ള ഗെറ്റോ ബിനാലെയുടെ സ്പെക്ടേഴ്സ് ഓഫ് ഹിസ്റ്ററി(2025) ഫോർട്ട് കൊച്ചിയിലെ സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ നടക്കും.

കൂടാതെ അഭിഭാഷകരായ ആനന്ദ് ഗ്രോവർ  ഹരീഷ് മേല  എന്നിവരുമായി സഹകരിച്ച്  മട്ടാഞ്ചേരിയിലെ സ്‌പേസ് ' ട്രിലോഗി ഓഫ് എൻവിയോൺമെൻറൽ ട്രയൽസ് പ്രദർശനം നടക്കും.  ഖോജ് ഇന്റർനാഷണൽ ആർട്ടിസ്റ്റ്സ് അസോസിയേഷനും തിയേറ്റർ ഡയറക്ടർ സുലേഖ ചൗധരിയും ചേർന്ന് വിഭാവനം ചെയ്ത മൂന്ന് ഭാഗങ്ങളുള്ള ഒരു പ്രോജക്റ്റിന്റെ പ്രദർശനമായിരിക്കുമിത്.

നെയ്‌റോബി കണ്ടംപററി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന സ്ക്രീ ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിൽ നടക്കും. മട്ടാഞ്ചേരിയിലെ ദേവസ്സി ജോസ് & സൺസിൽ  നാലു പ്രൊജക്ടുകളാണ് നടക്കുന്നത്. ബിനൽ ഡി ആമസോണിയസിൻ്റെ ആർട്ട് മാർക്കറ്റ്, സൗത്ത് വെസ്റ്റ് ബാങ്കിലെ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സ്ഥാപനമായ ദാർ യൂസഫ് നസ്രി ജാസിർ ഫോർ ആർട്ട് ആൻഡ് റിസർച്ച് അവതരിപ്പിക്കുന്ന സൊ വീ കുഡ് കം ബാക്ക്, ശ്രീലങ്കയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ദി പാക്കറ്റ് അവതരിപ്പിക്കുന്ന' ദി ഹെവി വെയ്റ്റ് ഓഫ് ലിറ്റിൽ ടൈനി തിംഗ്സ്, ഇന്തോനേഷ്യയിൽ നിന്നുള്ള റുവിംഗ് ഗ്രൂപ്പ അവതരിപ്പിക്കുന്ന ഒക്കെ വീഡിയോ  എന്നിവയാണ് നാല് പ്രൊജക്ടുകൾ.
Advertisment
Advertisment