മതത്തിന്റെ പേരില്‍ ക്രൈസതവ കോളജുകളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം? മതേതരത്വത്തിന്റെ പേരില്‍ കോളജിനുള്ളിലേക്കു മതം കടത്തുന്നത് ഗൂഡലക്ഷ്യങ്ങളോടെയെന്ന് ബി.ജെ.പി. നിർമ്മല കോളജിൽ നടന്നത് അംഗീകരിക്കാനാവില്ലെന്ന് പൊതുവിലയിരുത്തൽ

New Update
nirmala-college-jpg

കൊച്ചി : സംസ്ഥാനത്തെ കോളജ് കാമ്പസിനുള്ളിലെ മതവല്‍ക്കരണം അപകടകരമായ നിലയിലേക്കു പോകുന്നോ ?  മതേതരത്വത്തിന്റെ പേരില്‍ കോളജുകളില്‍ മതവല്‍ക്കരണം നടത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുവെന്നാണ് ആരോപണം. ബോധപൂര്‍വമായ നീക്കമാണു ഇതിനു പിന്നില്‍ നടക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കോളജുകളില്‍  മതപരമായ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് ഉചിതമല്ലെന്നിരിക്കെയാണ്  ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനത്തിൽ ഇസ്ലാം മത വിശ്വാസത്തിന്റെ പേരില്‍ പ്രത്യേക പ്രാര്‍ഥനാ മുറി വേണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തു വന്നത്.

Advertisment

ഇതേ ചൊല്ലയുള്ള വിവാദങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ ഭിന്നത സൃഷ്ടിക്കുമെന്ന ആശങ്കയാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസം  മൂവാറ്റുപുഴ നിർമ്മല കോളജില്‍ നടന്നതും ഇത്തരത്തില്‍ ഒന്നായിരുന്നു. കോളജില്‍ നിസ്‌കാര മുറി വേണമെന്നു  ആവശ്യപ്പെട്ടു ചില വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. എന്നാല്‍, കോളജിനു സമീപത്തുള്ള പള്ളികളില്‍ പോയി നിസ്‌കരിക്കാമെന്നും അതിനുള്ള ഇളവ് നല്‍കിയിട്ടുണ്ടന്നും അറിയിച്ച പ്രിന്‍സിപ്പലിനെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്നു മണിക്കൂറുകളോളം തടഞ്ഞുവെക്കുന്ന നിലയിലേക്കു കാര്യങ്ങള്‍ മാറിയത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

സംസ്ഥാനത്തെ പല കോളജിലും ഇത്തരമൊരു നീക്കത്തിന്റെ തുടക്കമായാണ് ഈ സംഭവത്തെ വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവ മാജേന്‌മെന്റിനു കീഴിലുള്ള കോളജുകളിലേക്കാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാകുന്നു എന്നതും ആശങ്കാ ജനകമാണ്.

കേരളത്തില്‍ പലയിടത്തും പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും ഇത്തരത്തിലുള്ളതും സമാനവുമായ  നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ചെറിയ ചില വിഷയങ്ങളുടെ പേരില്‍ തർക്കം ഉണ്ടാവുകയും അതിലേക്കു പുറത്തു നിന്നുള്ള ചില ആളുകൾ കടന്നു കയറി പ്രശ്‌നം മറ്റൊരു തലത്തിലേക്കു കൊണ്ടിത്തിക്കാനുമുള്ള സങ്കുചിത മനോഭാവമുള്ള ചിലരുടെ ഗൂഡ ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം.

ഇതോടൊപ്പം എതിര്‍ക്കുന്നവരെ മതത്തിനുമേലുള്ള കടന്നു കയറ്റം എന്നു പറഞ്ഞു സാമൂഹ്യ മാധ്യമങ്ങളിലൂടെയും നേരിട്ടും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു എന്നത് ഏറെ ഗൗരവകരമായി കാണേണ്ട ഒന്നായി മാറി കഴിഞ്ഞു. എന്നാല്‍, ഇതിന്റെ ദൂരവ്യാപക ഭീഷണി മനസിലാക്കാതെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഇത്തരക്കാര്‍ക്കു പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു ബി.ജെ.പി  നേതാക്കൾ ആരോപിക്കുന്നു.  

നിര്‍മലാ കോളജില്‍ നടന്ന വിഷയത്തില്‍ പ്രിന്‍സിപ്പലിനെ മണിക്കൂറുകള്‍ തടഞ്ഞുവെച്ച വിദ്യാര്‍ഥികളില്‍ നല്ലൊരു ഭാഗവും ഇടതു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരായിരുന്നു എന്നാണ് ആരോപണം. 

മതേര മൂല്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മതത്തിനു പ്രത്യേക അനുമതി വാങ്ങിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നു എന്ന ആരോപണങ്ങള്‍ മുന്‍പും ഉയര്‍ന്നിരുന്നു. ഇതിനോട് ചേര്‍ത്തുവെക്കേണ്ട ഒന്നാണ് നിര്‍മ്മലാ കോളജില്‍ നടന്ന സംഭവങ്ങളുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.

Advertisment