കൊച്ചിയില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ. എം ജി റോഡും ഇടപ്പള്ളിയും ഉള്‍പ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട്. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു

New Update
KOCHI RAIN

കൊച്ചി: നഗരത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും. എം ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി. 

Advertisment

ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടിട്ടുണ്ട്. കടമുറികളിലേക്ക് വെള്ളം ഇരച്ചുകയറി.

തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുളള കുട്ടികളുടെ മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞുവിണത്. കനത്തമഴയില്‍ താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്. 

അവധി ദിവസമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണം. കുരുക്കില്‍പ്പെട്ട യാത്രക്കാരി കുഴഞ്ഞുവീണു. ചുരത്തിലെ ഓവുചാലിലേക്ക് കാര്‍ വഴുതി അപകടമുണ്ടായി.

തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ്. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമുള്ളതിനാല്‍ നാളെ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Advertisment