/sathyam/media/media_files/2026/01/21/seaweed-1-2026-01-21-15-04-44.jpeg)
കൊച്ചി: കടൽപായൽ ഉൽപാദനരംഗത്ത് ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽപായൽ എക്സ്പോയും ഉച്ചകോടിയും ജനുവരി 29നും 30നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. കടൽപായൽ വ്യവസായ മേഖലയിലെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നിനാണ് കൊച്ചി വേദിയാകുന്നത്. വൈവിധ്യമായ കടൽപായൽ ഉൽപന്നങ്ങളും ഭക്ഷ്യവിഭവങ്ങളും അടങ്ങുന്ന എക്‌സ്‌പോയുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/21/seaweed-2-2026-01-21-15-05-19.jpeg)
അമേരിക്ക, റഷ്യ, ഓസ്ട്രേലിയ, ഫ്രാൻസ്, സ്‌കോട്ട്ലൻഡ്, അയർലൻഡ്, മാലിദ്വീപ്, ഇന്തോനേഷ്യ, ശ്രീലങ്ക, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. കടൽപായലിന്റെ സാമ്പത്തിക, പോഷകാഹാര, പാരിസ്ഥിതിക സാധ്യതകൾ പര്യവേക്ഷണം ചെയ്യാനായി നയതന്ത്രജ്ഞർ, ശാസ്ത്രജ്ഞർ, നിക്ഷേപകർ, സംരംഭകർ എന്നിവർ കൊച്ചിയിൽ ഒത്തുചേരും.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് എക്സ്പോയും ഉച്ചകോടിയും സംഘടിപ്പിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/21/seaweed-3-2026-01-21-15-06-13.jpeg)
കേന്ദ്ര കൃഷി-മത്സ്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചർച്ചകളിൽ ഈ മേഖലയിലെ നിക്ഷേപ സാധ്യതകൾക്കും സാങ്കേതിക കൈമാറ്റത്തിനും മുൻഗണന നൽകും. ഉച്ചകോടിയിൽ, ഇന്ത്യയെ ആഗോള കടൽപായൽ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമാക്കാനുള്ള കർമപദ്ധതിക്ക് രൂപം നൽകും. കടൽപായൽ ഉൽപാദനം, വിപണനം, മൂല്യവർധിത ഉൽപന്നങ്ങൾ, നിക്ഷേപം, ഔഷധ നിർമാണം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ചർച്ചകൾ നടക്കും. സംരംഭകർക്കും നിക്ഷേപകർക്കും അന്താരാഷ്ട്ര കമ്പനികളുമായി നേരിട്ട് സംവദിക്കാൻ കടൽപായൽ എക്‌സപോ വേദിയാകും.
കടൽപായലിൽ നിന്നുള്ള വൈവിധ്യമായ ഉൽപന്നങ്ങൾ അടുത്തറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതാണ് വിഭവങ്ങളുടെ പ്രദർശനം. കടൽപായൽ രുചിക്കൂട്ടുകൾ, ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയവ എക്‌സ്‌പോയിലുണ്ടാകും.
കടൽപായൽ കൃഷിരീതികൾ നേരിട്ട് മനസ്സിലാക്കാനും ഈ മേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും കടൽപായൽ എക്‌സ്‌പോ മുതൽക്കൂട്ടാകും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ 8287888749.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us