കൊച്ചിയിൽ മാലിന്യം കളയാൻ പോയ വഴി പുഴയിൽ തെന്നിവീണു, വയോധികന്റെ മൃതദേഹം കണ്ടെത്തി

New Update
3353535353555

പുഴയിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാട്ടുമ്മൽ സ്വദേശി കൂഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു. എറണാകുളം പറവൂരിലായിരിന്നു സംഭവം.

Advertisment

ഇന്നലെ രാത്രിയാണ് ഇയാളെ പുഴയിൽ വീണ് കാണാതായത്. മാലിന്യം കളയാനായി പോയപ്പോൾ കാൽവഴുതി പുഴയിൽ വീണതാകാമെന്നാണ് പൊലീസിന്റെ
പ്രാഥമിക നിഗമനം. കുഞ്ഞൂഞ്ഞിനെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷിച്ചിറങ്ങുകയായിരുന്നു.

പുഴയിൽ വീണതാകാമെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. സ്‌കൂബാ ഡൈവേഴ്‌സും അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്തിയത്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് ഉയർന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

Advertisment